Story Dated: Monday, February 9, 2015 03:02
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ചൊല്ല ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയിലും എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മാഞ്ചിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിനെ പിന്തുണയ്ക്കാനുള്ള ലാലു പ്രസാദിന്റെ തീരുമാനത്തിനെതിരെ ഏതാനും എം.എല്‍.എമാര്‍ രംഗത്തെത്തി. മാഞ്ചിക്ക് പിന്തുണ തുടരണമെന്ന ആവശ്യമാണ് ഇന്നു ചേര്‍ന്ന ആര്‍.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തില്‍ ഇവര്‍ ഉന്നയിക്കുന്നത്.
മുന്‍ മന്ത്രി രാഘവേന്ദ്രയും എട്ടോളം എം.എല്‍.എമാരുമാണ് മാഞ്ചിയെ പിന്തുണച്ചത്. രാഘവേന്ദ്രയും മറ്റൊരു എം.എല്‍.എ ബ്രിജ് കിഷോര്‍ സിംഗും ഞായറാഴ്ച മാഞ്ചിയെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് ബ്രിജ് സിംഗിന്റെ നിലപാട്.
from kerala news edited
via IFTTT