Story Dated: Tuesday, February 10, 2015 02:24
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കിലെ അരക്കുപറമ്പ് വില്ലേജില്‍ 2014 നവംബര്‍ 26 ന് ഉപയോഗിച്ച 80ഉം ഉപയോഗിക്കാത്ത 20 ഉം രശീതികള്‍ അടങ്ങുന്ന 82907 നമ്പര്‍ രശീത് ബുക്കും 82908 നമ്പര്‍ ബുക്കിലെ 100 രശീതുകളും മോഷണം പോയതായി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇവ ദുരുപയോഗം ചെയ്ായന്‍ സാധ്യതയുള്ളതിനാല്‍ 82907 നമ്പര്‍ രശീത് ബുക്കിലെ 8290681 മുതല്‍ 8290700 വരെയുള്ള 20 രശീതുകളും 82908 നമ്പര്‍ രശീത് ബുക്കിലെ 8290701 മുതല്‍ 8290800 വരെയുള്ള 100 രശീതുകളും റദ്ദ് ചെയ്‌ത് കൊണ്ട് ഡെപ്യൂട്ടി കലക്‌ടര്‍ (ജനറല്‍) എം.ടി ജോസഫ് ഉത്തരവിട്ടു. അരക്കുപറമ്പ് വില്ലേജ് ഓഫീസറും പെരിന്തല്‍മണ്ണ തഹസില്‍ദാരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും വായ്‌പ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും മറ്റും രശീതുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലീഡ് ബാങ്ക് മാനെജര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
from kerala news edited
via IFTTT