121

Powered By Blogger

Monday, 9 February 2015

എലിയിലെ വടിവേലു ലുക്ക് പുറത്തുവന്നു









തെന്നാലിരാമന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകന്‍ യുവരാജ് ദയാലന്‍ ഒരുക്കുന്ന വടിവേലു ചിത്രം എലിയുടെ ആദ്യപോസ്റ്റര്‍ പുറത്തുവന്നു. മുടിയിലും മീശയിലും വേഷവിധാനത്തിലുമെല്ലാം വ്യത്യസ്ഥനായ വടിവേലുവിനെയാണ് പോസ്റ്ററില്‍ കാണുന്നത്.സിനിമയിലെ ഗാനരംഗങ്ങള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്നും ഫിബ്രവരിയോടെ ചിത്രം പൂര്‍ത്തിയാകുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

1970 കളില്‍ നടക്കുന്ന സാമൂഹ്യപ്രസക്തമായ കഥ നര്‍മ്മത്തിന്റെ അകമ്പടിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ വിശദീകരിച്ചു. രണ്ടരവര്‍ത്തോളം വെള്ളിത്തിരയില്‍ നിന്നു മാറിനില്‍ക്കേണ്ടിവന്ന വടിവേലു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ തെന്നാലിരാമനെന്ന ഒറ്റചിത്രത്തിലൂടെ തന്നെ ആരാധകരെ തിരിച്ചുപിടിക്കുകയായിരുന്നു.വടിവേലു ഇരട്ടവേഷത്തിലെത്തിയ തെന്നാലിരാമന്‍ തമിഴകത്ത് വലിയ വിജയമായിരുന്നു.ഇടവേളക്കുശേഷമുള്ള രണ്ടാമത്തെ ചിത്രവും അതേടീമിനൊപ്പം തന്നെ ആയതിലുള്ള സന്തോഷമാണ് വടിവേലു പങ്കുവച്ചത്.


തമിഴകരാഷ്ട്രീയത്തില്‍ ഇടപെട്ടുസംസാരിച്ചതാണ് വടിവേലു സിനിമയില്‍നിന്നു പുറത്താകാന്‍ കാരണം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തിനെതിരെ ആഞ്ഞടിച്ചതായിരുന്നു അതില്‍ പ്രധാനം. തിരഞ്ഞെടുപ്പില്‍ വിജയകാന്ത്്് ജയിക്കുകയും,ജയലളിതസര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തതോടെ വടിവേലുവിന്റെ ചീട്ടുകീറപ്പെട്ടു. കൗണ്ടര്‍മണി,സെന്തില്‍ -എന്നിവര്‍ക്കൊപ്പം ഹാസ്യവേഷങ്ങള്‍ ചെയ്ത് തമിഴ് സിനിമയിലെത്തിയ വടിവേലു ഷങ്കറിന്റെ പ്രഭുദേവ സിനിമയായ കാതലിനിലൂടെ പ്രേക്ഷക മനസ്സില്‍ ശ്രദ്ധേയമായ ഇടംനേടുകയായിരുന്നു.











from kerala news edited

via IFTTT