121

Powered By Blogger

Monday, 9 February 2015

സാന്ത്വനം കുവൈത്ത് പതിനാലാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു








സാന്ത്വനം കുവൈത്ത് പതിനാലാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു


Posted on: 09 Feb 2015









കുവൈത്ത്: കുവൈത്ത് പ്രവാസി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരക്കെ അംഗീകാരം നേടിയ സാന്ത്വനം കുവൈറ്റ് അതിന്റെ നിരന്തര സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ പതിനാലാം വാര്‍ഷികം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും വരുംകാല പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ രേഖ തയ്യാറാക്കുവാനും വേണ്ടി ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ അംഗങ്ങളും, അഭ്യുദയ കാംക്ഷികളും, കുവൈറ്റ് പ്രവാസി സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.


പ്രസിഡന്റ് ജ്യോതിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സാന്ത്വനം ഉപദേശക സമിതി അംഗം ജോണ്‍ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എന്‍ രവീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ സന്തോഷ് കുമാര്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു പൊതുയോഗത്തിന്റെ അംഗീകാരം നേടി.


കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഷിക സോവനീര്‍ പ്രകാശനം ചെയ്തു. കൂടാതെ സാന്ത്വനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപമായ 'സാന്ത്വനമായ്..' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം 2015 ലെ ഭാരവാഹികളായി ഡോ.ബിജി തോമസ് പ്രസിഡന്റായും, രാജേന്ദ്രന്‍ മുള്ളൂര്‍ സെക്രട്ടറിയായും, കൊല്ലാറ സന്തോഷ് ട്രഷററുമായുള്ള 14 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു.




പി.സി.ഹരീഷ്













from kerala news edited

via IFTTT