121

Powered By Blogger

Monday, 9 February 2015

അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം








അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം


Posted on: 09 Feb 2015







കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയ്ക്ക് ജര്‍മനിയില്‍ സ്വീകരണം നല്‍കി.

ബോണിലെ പീട്രൂസ് ആശുപത്രി പാരിഷ് ഹാളില്‍ ഇടവക ഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു വിപുലമായ പരിപാടികളോടെ മെത്രാപ്പോലീത്തയെ വരവേറ്റു.







തുടര്‍ന്ന് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സമൂഹവിരുന്നിനു ശേഷം ഇടവകയുടെ അനുമോദന സമ്മേളനം ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിന് ശേഷം ആദ്യമായി ജര്‍മനിയിലെ സഭാമക്കളെ സന്ദര്‍ശിക്കാനെത്തിയ അഭിവന്ദ്യ തിരുമേനിക്ക് മാത്യു കാക്കനാട്ടുപറമ്പില്‍, ജേക്കബ് ദാനിയേല്‍, കെ.വി. തോമസ്, ബോസ് പത്തിച്ചേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.




ജോസ് കുമ്പിളുവേലില്‍













from kerala news edited

via IFTTT