Story Dated: Tuesday, February 10, 2015 02:24
വണ്ടൂര്‍: കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ ക്ഷീരവികസന യൂനിറ്റ് ഓഫീസ് തുടങ്ങുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. വണ്ടൂരില്‍ തുടങ്ങിയ ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓഫീസ് തുടങ്ങുന്നതിനായി നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. വണ്ടൂര്‍ പി.എന്‍.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി- പിന്നാക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷനായി.
ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷീരവികസന വകുപ്പ് ഡയറക്‌ടര്‍ കെ. ടി സരോജിനി മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്ന്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയക്കുട്ടി, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മജീദ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, എം.ആര്‍.സി.എം.പി.യു ഡയക്‌ടര്‍ ടി.പി ഉസ്‌മാന്‍, ബ്ലോക്ക് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ ഖമറുന്നീസ കുപ്പനത്ത്, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്. ശ്രീകുമാര്‍, എം. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീര കര്‍ഷക സംഗമം ഫെബ്രുവരി 10 വരെ നടക്കും.
from kerala news edited
via IFTTT