Story Dated: Monday, February 9, 2015 02:33
താമരശേരി: ആദിവാസി കോളനികളിലെ ജീവിതം മനസ്സിലാക്കാന്‍ കൈതപ്പൊയില്‍ എം ഇ എസ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കോടഞ്ചേരി പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ സര്‍വേ നടത്തി. അംബേദ്കര്‍, വട്ടച്ചിറ, ചെമ്പുകടവ് കോളനികളിലാണ് സര്‍വേ നടത്തിയത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് സര്‍വേയില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെട്ടു.നട്ടെല്ലു തകര്‍ന്നു കിടപ്പിലായ കോളനിയിലെ യുവാവിന്റെ ചികിത്സക്കായി വിദ്യാര്‍ഥികള്‍ പദ്ധതി ആവിഷ്കരിച്ചു. വെളിച്ചമില്ലായ്മ, മലിനമായ ചുറ്റുപാട് ,രോഗാവസ്ഥ എന്നിവയെല്ലാം മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ അധികൃതരുടെ ശ്രദ്ധയില്‍ ഇവ കൊണ്ടുവരും. കോളനി നിവാസികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുകയും ചെയ്തു. സ്കൂള്‍ മാനേജര്‍ കെ എം ഡി മുഹമ്മദ്,പ്രിന്സിപ്പാല് വിനോദന്‍,എസി അബ്ദുല്‍ അസീസ്,കെ.എ ജിനി,ഷമീന എന്നിവരുടെ നേതൃത്വത്തിലാണ് കോളനികളില്‍ സര്‍വേ നടത്തിയത്.
from kerala news edited
via IFTTT