121

Powered By Blogger

Monday, 9 February 2015

120 ആക്രമണങ്ങള്‍; ഇന്ത്യയില്‍ ക്രൈസ്‌തവ സമൂഹം ഭീഷണി നേരിടുന്നു?









Story Dated: Tuesday, February 10, 2015 10:00



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്‌തവ സമൂഹം വലിയ ഭീഷണികള്‍ നേരിടുന്നതായി കത്തോലിക്കാ സമിതി റിപ്പോര്‍ട്ട്‌. 2014 ല്‍ ഇന്ത്യയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും എതിരായി ഇന്ത്യയില്‍ ഉടനീളം 120 ആക്രമണങ്ങള്‍ നടന്നതായും 7000 ക്രിസ്‌ത്യാനികളോളം ഭീഷണി നേരിട്ടതായും കത്തോലിക്ക സെക്യുലര്‍ ഫോറത്തെ ഉദ്ധരിച്ച്‌ ഹിന്ദുസ്‌ഥാന്‍ ടൈംസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.


ഒരു വര്‍ഷത്തിനിടയില്‍ അഞ്ചു കൊലപാതകവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. മദ്ധ്യപ്രദേശിലാണ്‌ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത്‌. 23 എണ്ണം. ഛത്തിസ്‌ഗഡ്‌ 19, ഇവരണ്ടും ബിജെപിയ്‌ക്ക് മുന്‍തൂക്കമുള്ള സംസ്‌ഥാനങ്ങള്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന കര്‍ണാടകയില്‍ 14 ആക്രമണങ്ങള്‍ നേരിട്ടു.


2013 നും 2014 നും ഇടയില്‍ 7000 ക്രിസ്‌ത്യാനികള്‍ക്ക്‌ ഭീഷണിയോ ആക്രമണമോ നാടുകടത്തലോ ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്‌. ഈ കണക്കുകളില്‍ 1,600 സ്‌ത്രീകളും 500 കുട്ടികളും ഉണ്ട്‌. 300 ലധികം മതപുരോഹിതരും സാമുദായിക നേതാക്കളും ഭീഷണിയും അക്രമവും നേരിട്ടു. സിഎസ്‌എഫിന്റെ കണക്കുകള്‍ പ്രകാരം 2013 ല്‍ 4000 പ്രതിസന്ധികള്‍ നേരിട്ടിരുന്നു.










from kerala news edited

via IFTTT