Story Dated: Monday, February 9, 2015 12:51
ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് പേരുകളല്ല, തെളിവുകളാണ് വേണ്ടതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ പട്ടിക ഒരു ദേശീയ ദിനപത്രം പുറത്തുവിട്ടതിനു പിന്നാലെയാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന. ആദ്യഘട്ടമെന്ന നിലയില്‍ എച്ച്.എസ്.ബി.സി 628 പേരുടെ പട്ടിക കൈമാറിയിരുന്നു. ഇവരില്‍ 350 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31നകം ആസ്തി നിര്‍ണയം പൂര്‍ത്തീയാക്കും. അനധികൃതമായി പണം നിക്ഷേപിച്ചവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT