121

Powered By Blogger

Monday, 9 February 2015

'സംപൂജ്യ' കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്ക വരണമെന്ന്‌ വീണ്ടും ആവശ്യം









Story Dated: Tuesday, February 10, 2015 12:09



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന്‌ ഒരു കൂട്ടം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി വ്യക്‌തമാക്കി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്തിനു വെളിയില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച്‌ മുദ്രാവാക്യം മുഴക്കി.


ജഗദീഷ്‌ ശര്‍മ്മ എന്ന പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയത്‌. 'പ്രിയങ്കയെ കൊണ്ടുവരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമാണ്‌ ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്‌.


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷവും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രിയങ്കയെ അനുകൂലിച്ച്‌ പ്രകടനം നടത്തിയിരുന്നു.










from kerala news edited

via IFTTT