121

Powered By Blogger

Monday, 9 February 2015

സഹകരണസംഘം ഓഫീസുകള്‍ പുതിയ താലൂക്കുകളിലും തുടങ്ങും: മന്ത്രി സി.എന്‍ ബാലകൃഷ്‌ണന്‍











Story Dated: Tuesday, February 10, 2015 02:24


തിരൂരങ്ങാടി: കൊണ്ടോട്ടി ഉള്‍െപ്പടെയുള്ള സംസ്‌ഥാനത്തെ പുതിയ താലൂക്കുകളില്‍ സഹകരണസംഘം അസി.രജിസ്‌ട്രാര്‍(ജനറല്‍), അസി. ഡയറക്‌ടര്‍(ഓഡിറ്റ്‌) ഓഫീസുകള്‍ തുടങ്ങുമെന്നു സഹകരണ-ഖാദി വകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്കിന്‌ അനുവദിച്ച സഹകരണസംഘം അസി.രജിസ്‌ട്രാര്‍(ജനറല്‍), അസി. ഡയറക്‌ടര്‍(ഓഡിറ്റ്‌) ഓഫീസുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.


തിരൂരങ്ങാടി ചന്തപ്പടിയില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്‌ അധ്യക്ഷനായി. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, സഹകരണ രജിസ്‌ട്രാര്‍ ലളിതാംബിക, അഡീഷനല്‍ രജിസ്‌ട്രാര്‍ കെ.വി സുരേഷ്‌, ജോയിന്റ്‌ രജിസ്‌ട്രാര്‍ വി. അബ്‌ദുള്‍ നാസര്‍, ഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ പി.മുഹമ്മദ്‌ ബഷീര്‍, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എ. അഹമ്മദ്‌ കുട്ടി, തിരൂരങ്ങാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.വി ജമീല, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. അബ്‌ദുറഹിമാന്‍ കുട്ടി പങ്കെടുത്തു. ചന്തപ്പടിയിലുള്ള പഴയ ഗ്രാമപഞ്ചായത്ത്‌ കെട്ടിടത്തിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌.










from kerala news edited

via IFTTT