ഒ.ഐ.സി.സി. അവാര്‍ഡുകള്‍ നല്കി
Posted on: 10 Feb 2015
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടന്ന വി.സി.ഇ. 2014 ലെ ഉര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് ഒ.ഐ.സി.സി. ഓസ്ട്രേലിയ നല്കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു. നിധിന് ബെന്നി, റോസ് നോബിള്‍, കിഴക്കേക്കര എന്നിവര്‍ക്കാണ് അവാര്‍ഡി നല്‍കിയത്. പ്രിന്‍സ് പ്രദീപിന് തദവസരത്തില്‍ അവാര് സ്വീകരിക്കാനായി എത്താന്‍ സാധിച്ചില്ല. സാമൂഹ്യപ്രവര്‍ത്തകയും കൗണ്‍സിലറുമായ അമന് ഡാ സ്റ്റാഫ്ള്‍ഡണ്‍, വാഗ്മിയും കൗണ്‍സിലറുമായ ഡാമിയന്‍ റോസാരിയോ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഒ.ഐ.സി.സി. ദേശീയ പ്രസി.ജോസ് എം ജോര്‍ജ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ബേര്‍ട്ടി ചാക്കോ, തോമസ് വാതപ്പള്ളി, പ്രസാദ് ഫിലിപ്പ്, അരുണ്‍ ശശിധരന്, മിക്ക് മോര്‍ലാന്‍ഡ്, സാഹില്‍ ലൂതറ, ജോണി വര്‍ഗീസ്, ഫാ.ആന്ഡണ് തോമസ്, വിഷ്ണു മോഹന്‍ദാസ്, സുനില്‍ കണ്ണൂര്‍, ഷാജി പുല്ലന്, അജോ അങ്കമാലി, ബോസ്കോ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി. വികടോറിയ പ്രസി.ജോജി കാഞ്ഞിരപ്പള്ളി സ്വാഗതവും ജന.സെക്ര.ജിബി ഫ്രാങ്ക്ലൂന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്
from kerala news edited
via IFTTT