Story Dated: Monday, February 9, 2015 02:45
ഭോപ്പാള്‍: കടംവാങ്ങിയ 60 രൂപ തിരിച്ചുചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലബപാതക ശ്രമത്തിലെത്തി. അയല്‍വാസിക്കു നല്‍കിയ പണം തിരിച്ചുചോദിച്ചയാളെ കടം വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഭോപ്പാലിലെ അശോക് നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. 90 ശതമാനം പൊള്ളലേറ്റ ബാല്‍ക അഹിര്‍വാര്‍ അശോക് നഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹര്‍വീര്‍ അഹിര്‍വാര്‍ എന്നയാളാണ് കൊലപാതകത്തിന് ശ്രമിച്ചത്. പണം ചോദിച്ച് ഹര്‍വീറിന്റെ വീട്ടിലെത്തിയ ബാല്‍ക്കയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ വീടിനുള്ളിലിരുന്ന മണ്ണെണ്ണയെടുത്ത് ബാല്‍ക്കയുടെമേല്‍ ഒഴിച്ച് തീകൊടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ബന്‍സി, രാജന്‍, സങ്‌റാം, രവീന്ദ്ര, ബാബ്ബൂ എന്നിവരും ഹര്‍വീറിനെ ഉപദ്രവിക്കാന്‍ ചേര്‍ന്നു.
from kerala news edited
via IFTTT