സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയുക, കല കുവൈത്ത് സെമിനാര്‍
Posted on: 09 Feb 2015
കുവൈത്ത് സിറ്റി: രാജ്യത്തെ ഇരുണ്ട കാലത്തിന്റെ യുഗത്തിലേക്ക് കൊണ്ടുപോകാനും കടുത്ത വര്‍ഗീയതും വിഭാഗീയതയും സൃഷ്ട്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയണമെന്ന് കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച 'ഘര്‍വാപസിയുടെ രാഷ്ട്രീയം' സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഫഹഹീല്‍ കലാ സെന്ററിലാണ് പരിപാടിയില്‍ കല കുവൈത്ത് പ്രസിഡന്റ് ടി.വി.ഹിക്മത്ത് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ വൈക്കം എം.എല്‍.എ കെ.അജിത് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ സാരഥികളായ അഡ്വ.തോമസ് പണിക്കര്‍, രാജീവ്‌ജോണ്‍, ബഷീര്‍ ബാത്ത, എന്‍.അജിത്കുമാര്‍, നിയാസ് ഇസ്ലാഹി, എന്നിവര്‍ സംസാരിച്ചു. ചടങ്ങിനു ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫ് നന്ദിയും പ്രകാശിപ്പിച്ചു.
പി.സി.ഹരീഷ്
from kerala news edited
via IFTTT