121

Powered By Blogger

Thursday, 29 October 2020

ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോജിത്

കൊച്ചി:ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ എക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാർന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ ലോകത്തെവിടെ നിന്നും ഇനി അനായാസം വാങ്ങാം. തുടക്കത്തിൽ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാൻ, ഹോങ്കോങ്, ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സ്റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്ലോബൽ പ്ലാറ്റ്ഫോം ജിയോജിത് സാധ്യമാക്കിയത്. ജിയോജിതിന്റെ 10 ലക്ഷത്തിൽ പരം ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ചില്ലറ നിക്ഷേപകർക്കും, കൂടിയ ആസ്തി മൂല്യമുള്ള നിക്ഷേപകർക്കും, മുൻ പ്രവാസികൾക്കും ആഗോള ആസ്തികളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള വിദേശ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കുമൊക്കെ പുതിയ പ്ലാറ്റ്ഫോം ഒരു പോലെ ഗുണകരമാണ്. മറ്റു ആഗോള നിക്ഷേപ സംവിധാനങ്ങളെയപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ജിയോജിത് വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. മിനിമം ബാലൻസ് വേണ്ടാത്ത, താഴ്ന്ന കമ്മീഷൻ നിരക്കുള്ള സംവിധാനമാണിത്. ഉയർന്ന ആസ്തികൾ കൈകാര്യം ചെയ്യുന്ന നിക്ഷേപകരിൽ നിന്നും വ്യാപാരികളിൽ നിന്നും ബിപിഎസ് അടിസ്ഥാനത്തിലുള്ള നിരക്കാണ് ഈടാക്കുക. നിക്ഷേപകർക്ക് ഡിജിറ്റൽ ഓൺബോർഡിംഗ്, ഇ- കെ വൈ സി, സോഫ്ട്വെയർ ടൂൾസ് എന്നിവയടക്കമുള്ള വിവരങ്ങൾ യഥേഷ്ടം ലഭിക്കുന്നതിന് 8.5 ലക്ഷം ഡാറ്റയുള്ള വിവര വിനിമയ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈനായി ലഭിക്കുന്ന വിദഗ്ധ നിർദ്ദേശങ്ങളിലൂടെ നിക്ഷേപകർക്ക് ചെറിയ മൂലധനത്തിലൂടെ പോർട്ഫോളിയോ വൈവിധ്യം ഉറപ്പാക്കാനും സാധിക്കും. വ്യക്തിഗതമായ നിക്ഷേപ ആശയങ്ങളും ഉൾക്കാഴ്ചകളും അവതരിപ്പിക്കാനും, കമ്പ്യൂട്ടർ സഹായത്തോടെ പോർട്ഫോളിയോ നിരീക്ഷണം നിർവഹിക്കാനും ട്രേഡിംഗ് നടത്താനും പുതിയ പ്ളാറ്റ്ഫോമിലൂടെ സാധ്യമാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ ആർ എസ്) വഴി ഓൺലൈനിൽ പണമടയ്ക്കുന്നതിന് ഇന്ത്യയിലെ മൂന്നു ബാങ്കുകളുമായി പുതിയ പോർട്ടൽ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആഗോള വിപണിയിൽ നിക്ഷേപിക്കുന്നത് പ്രാദേശിക വിപണികളിൽ നിക്ഷേപിക്കുന്നതു പോലെ അങ്ങേയറ്റം ആയാസ രഹിതമാണെന്ന് സതീഷ് മേനോൻ പറഞ്ഞു. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്ന പുതിയ ഈ നിക്ഷേപ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഗോള വിപണികളും സുരക്ഷിതമായ ആഗോള നിക്ഷേപ പോർട്ഫോളിയോകളും കണ്ടെത്താൻ അവരെ സഹായിക്കും. കഴിഞ്ഞ 12 മാസക്കാലയളവിൽ ആഗോള ആസ്തികൾക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ടായി. 2020 ന്റെ തുടക്കം മുതൽ ഇന്ത്യയിലെ ആയിരക്കണക്കിന് ചില്ലറ നിക്ഷേപകർ 350 കോടി രൂപയിലേറെ വിദേശ വിപണികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പ്രതിദിനം 2 മില്യൺ അമേരിക്കൻ ഡോളറോളം കൈകാര്യം ചെയ്യാവുന്ന സമഗ്രമയ സംവിധാനമാണു സ്റ്റോക്കലിനുള്ളതെന്നും ജിയോജിതുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റോക്കൽ സ്ഥാപകനും സിഇഒയുമായ സിതാശ്വ ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇതുവരെയായി ഇടിഎഫ് ഓഹരി സൂചികയിലൂടെയും, ആപ്പിൾ, ആമസോൺ, ഗൂഗിൾ, നെറ്റ് ഫ്ളിക്സ്, ഫെയ്സ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നിവയുടെ വൻകിട ഓഹരികളിലൂടെയും, ടെസ്ല തുടങ്ങിയവയിലൂടെയും, സ്വർണം, വെള്ളി ഉൽപന്ന ഇടിഎഫുകളിലൂടെയും എണ്ണ, ട്രഷറി ഇടിഎഫുകളിലൂടെയും 1200 കോടി രൂപയ്ക്കുള്ള വ്യാപാര വിനിമയങ്ങൾ സ്റ്റോക്കൽ നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3oBZmcq
via IFTTT