121

Powered By Blogger

Wednesday, 25 March 2020

ആഗോള വിപണിയില്‍ വിലകുറഞ്ഞത് 60 ശതമാനം: പെട്രോളിന് രാജ്യത്ത് കുറച്ചത് ആറുരൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പഴും 10 ദിവസമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ജനുവരിക്കുശേഷം അസംസ്കൃത എണ്ണയുടെ വിലയിൽ 60ശതമാനമാണ് ഇടിവുണ്ടായത്. എന്നാൽ ഈകലയളവിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറുരൂപമാത്രമാണ് കുറവുവരുത്തിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, ഡോളറുമായുള്ള രൂപയുടെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ആഭ്യന്തര വിപണിയിൽ ഒരോദിവസവും വില നിശ്ചയിക്കുക. രാവിലെ ആറുമണിയോടെയാണ് പമ്പുകളിൽ വില നിലവിൽവരിക. രാജ്യമൊട്ടാകെ അടച്ചിടാൻ നിർദേശിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തിൽ വൻഇടിവുണ്ടായിട്ടുണ്ട്. അടച്ചിടുന്നതിന് രണ്ടാഴ്ചമുമ്പത്തെ കണക്കുപ്രകാരം ആവശ്യകതയിൽ 10 ശതമാനമാണ് ഇടിവുണ്ടായത്. ഈയാഴ്ച ഉപഭോഗത്തിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടി, രാജ്യത്തെ ഏറ്റവുംവലി ഓയിൽ മാർക്കറ്റിങ് കമ്പനിയായ ഇന്ത്യൻ ഓയിൽ ഉത്പാദനത്തിൽ 25 മുതൽ 30 ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. എണ്ണമന്ത്രാലയം പെട്രോൾ പമ്പുകൾ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് പെട്രോളും ഡീസലും ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.

from money rss https://bit.ly/39hkdJq
via IFTTT