121

Powered By Blogger

Wednesday, 25 March 2020

ഓഹരി വിപണി അവശ്യ സര്‍വീസ്: ജിയോജിത് പ്രവര്‍ത്തിക്കും

കൊച്ചി:ഓഹരി വിപണി അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ചതിനാൽ ലോക്ഡൗൺ കാലത്തും ജിയോജിത് ഓഫീസ് പ്രവർത്തിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 21 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്റ്റോക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും അവശ്യ സർവീസിന്റെ കീഴിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിക്ഷേപകരുടെ സൗകര്യം പരിഗണിച്ച് പരിമിതമായ ജീവനക്കാരുമായി ജിയോജിത് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് എം ഡി, സി ജെ ജോർജ്ജ് അറിയിച്ചു. ഏവർക്കും പ്രയാസകരമായ ഘട്ടമാണിത്. നിക്ഷേപകരടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷിതത്വവും മുഖ്യ പരിഗണനയാണ്. എന്നാൽ സ്റ്റോക് മാർക്കറ്റ് പ്രവർത്തനം തുടരുന്നതിനാൽ നിക്ഷേപകർക്ക് എല്ലാ സേവനവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരുമാണ്. ഓഹരി വിപണിയിൽ സെബി പ്രസിദ്ധീകരിച്ച പട്ടികയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇളവു ലഭിക്കുന്നതുകൊണ്ട് ഇടപാടുകാർക്ക് സേവനത്തിന് പ്രയാസം അനുഭവപ്പെടുകയില്ല അദ്ദേഹം അറിയിച്ചു. ജിയോജിത് ജീവനക്കാരിലധികവും വീടുകളിൽ പ്രവർത്തന നിരതരാണ്. നിക്ഷേപകർക്ക് അതത് ബ്രാഞ്ചു നമ്പറുകളിൽ ബന്ധപ്പെട്ട് ഫോണിലൂടെയോ ഡിജിറ്റലായോ പണം കൈമാറാൻ കഴിയും. അത്യാവശ്യം ജീവനക്കാർ കമ്പനിയുടെ ഹെഡ്് ഓഫീസ് കേന്ദ്രമാക്കിയും ജോലി ചെയ്യുന്നുണ്ട്.

from money rss https://bit.ly/39fvj1y
via IFTTT