121

Powered By Blogger

Wednesday, 25 March 2020

റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഫെയ്‌സ്ബുക്ക്

മുംബൈ: റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ അമേരിക്കൻ കമ്പനിയായ ഫെയ്സ്ബുക്ക് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിലുള്ള യാത്രാനിയന്ത്രണങ്ങൾ കാരണം ചർച്ചകൾ നീണ്ടുപോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് ജിയോയുടെ ശൃംഖല വിപുലമാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് വൻതുക ചെലവഴിച്ചിരുന്നു. ഇത് കമ്പനിയുടെ കടബാധ്യത വർധിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കുമായുള്ള ഇടപാടിലൂടെ കമ്പനിയുടെ കടബാധ്യത കുറയ്ക്കാനാണ് ശ്രമം. ഇതോടൊപ്പം റിലൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനിങ് വ്യവസായത്തിന്റെ ഓഹരികൾ സൗദി ആരാംകോയ്ക്കും റിലയൻസിന്റെ മൊബൈൽ ടവർ ബിസിനസിന്റെ ഒരു ഭാഗം ബ്രൂക്ക്ഫീൽഡിനും വിൽക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ഇടപാടുകൾ പൂർത്തിയായാൽ റിലയൻസ് ഇൻഡ്സ്ട്രീസിന്റെ കടബാധ്യത പൂർണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ടെലികോം വിപണിയിൽ ഫെയ്സ്ബുക്കിന് താത്പര്യങ്ങളുണ്ടെങ്കിലും നേരിട്ട് വിപണിയിൽ പ്രവേശിക്കുക അത്ര എളുപ്പമല്ല. വ്യക്തിഗത വിവരസംരക്ഷണ നിയമവും മറ്റും ഇതിന് കനത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് റിലയൻസ് ജിയോയുടെ ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി ശ്രമം നടത്തുന്നതെന്നാണ് വിവരം. റിലയൻസ് ജിയോയുടെ ഓഹരിയിൽ അമേരിക്കൻ ടെക് കമ്പനിയായ ഗൂഗിളും താത്പര്യം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

from money rss https://bit.ly/2wCWsOC
via IFTTT