121

Powered By Blogger

Thursday, 26 December 2019

ലോക്കല്‍ തീവണ്ടിയും എസിയായി; ലഭിച്ച വരുമാനമാകട്ടെ 40 കോടിയിലേറെ

മുംബൈ: ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കൽ ട്രെയിൻ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബർ 25നാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബോറിവിളിക്കും ചർച്ച്ഗേറ്റിനുമിടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി. ഓട്ടോമാറ്റിക്കായി വാതിൽ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ എന്നിവയും ട്രെയിനിൽ സജീകരിച്ചിട്ടുണ്ട്. നേരത്തെ, ചർച്ച്ഗേറ്റിനും വിരാർ സ്റ്റേഷനുമിടയിൽ ശനിയും ഞായറും ഒഴികെ ആഴ്ചയിൽ അഞ്ചുദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്. പിന്നീട് സർവീസ് ദീർഘിപ്പിക്കുകയും ആഴ്ചയിൽ ഏഴുദിവസമാക്കുകയുമായിരുന്നു. വനിതകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം പ്രത്യേക സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ചർച്ച്ഗേറ്റിൽനിന്ന് സർവീസ് നടത്തുമ്പോൾ ആദ്യത്തെ കോച്ചും പന്ത്രണ്ടാമത്തെ കോച്ചും സ്ത്രികൾക്കുള്ളതാണ്. രണ്ടാമത്തെയും പതിനൊന്നാമത്തെയും കോച്ചുകളിൽ ഏഴു സീറ്റുകൾവീതം മുതിർന്നവർക്കും നാലമത്തെയും ഏഴാമത്തെയും കോച്ചുകളിൽ പത്തസീറ്റുകൾ ഭിന്നശേഷിക്കാർക്കുമുള്ളതാണ്. സബർബൻ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിലെ നിരക്ക്. സീസൺ ടിക്കറ്റ് ഇനത്തിൽ ഈകാലയളവിൽ 29,02,67,922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രക്കാരിൽനിന്ന് 11,00,81,022 രൂപയും ലഭിച്ചു. 95.81 ലക്ഷം പേരാണ് ഈകാലയളവിൽ യാത്രചെയ്തത്. ഇതുപ്രകാരം ശരാശരി 18,000 പേരാണ് ദിനംപ്രതി യാത്രചെയ്തത്. first AC local train earns more than ₹40 crore

from money rss http://bit.ly/2sfP0qC
via IFTTT