Story Dated: Friday, February 20, 2015 02:18
കുറവിലങ്ങാട്: എക്‌സൈസ് സംഘം ബൈക്ക് യാത്രക്കാരെ ബലമായി ജീപ്പില്‍ കയറ്റി എന്നാരോപിച്ച് വെളിയന്നൂരില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 7.15ന് കൂത്താട്ടുകുളം റോഡില്‍ കുളങ്ങാരമറ്റം കവലയ്‌ക്ക് സമീത്തുാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വെളിയന്നൂര്‍ കവലയിലെ ഓട്ടോഡ്രൈവര്‍മാരായ നീര്‍ണാംതൊട്ടിയില്‍ ഷൈജു, സിനീഷ് എന്നിവരെ എക്‌സൈസ് തടഞ്ഞു നിര്‍ത്തി ജീപ്പില്‍ കയറ്റി. കാരണവുമില്ലാതെ ഇവരെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജീപ്പില്‍ കയറ്റിയ ഇരുവരെയും നാട്ടുകാര്‍ പിടിച്ചിറക്കി.
വെളിയന്നൂര്‍ കവലയിലെ തട്ടുകടയില്‍ വിദേശമദ്യവില്‌പന ഉണ്ടെന്ന പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇവിടെ എത്തിയത്. എട്ട് പേര്‍ ജീപ്പില്‍ യൂണിഫോമിലും ചിലര്‍ മഫ്‌തിയിലുമായിരുന്നു. തട്ടുകടയിലെ അനേ്വഷണശേഷം കുളങ്ങരാമറ്റം ഷാപ്പിലേക്ക് പരിശോധനയ്‌ക്കായി പോകും വഴിയാണ് ബൈക്ക് യാത്രികരുമായി വാക്കേറ്റം ഉണ്ടാകുന്നത്. തങ്ങളുടെ വാഹനം തടഞ്ഞു നിര്‍ത്തി ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് എക്‌സൈസ് സംഘം പോലീസിന് നല്‍കിയ മൊഴി. എക്‌സൈസ് സംഘത്തിന്റെ ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തിയതിനടക്കമാണ്‌കേസ് എടുത്തിരിക്കുന്നതെന്ന് രാമപുരം എസ്.ഐ. കെ.ആര്‍. ചന്ദ്രബോസ് പറഞ്ഞു. കുറവിലങ്ങാട് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ രാജേഷാണ് മൊഴിനല്‍കിയത്.
from kerala news edited
via IFTTT