121

Powered By Blogger

Thursday, 19 February 2015

പാകിസ്‌താനില്‍ പോളിയോ വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കൊല്ലപ്പെടുത്തി









Story Dated: Thursday, February 19, 2015 04:33



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ കാണാതായ പോളിയോ വാക്‌സിന്‍ പ്രവര്‍ത്തകരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോളിയോ വാക്‌സിന്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥനെയും ഇയാള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥരെയും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറെയും ബാലുചിസ്‌ഥാന്‍ പ്രവശ്യയില്‍ നിന്നും ശനിയാഴ്‌ചയാണ്‌ പ്രാദേശിക തീവ്രവാദി സംഘടനയിലെ പ്രവര്‍ത്തകര്‍ തട്ടിയെടുത്തത്‌.


പ്രവര്‍ത്തകര്‍ക്കായി സുരക്ഷേ സേന തെരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്‌ പ്രദേശത്തെ കുന്നിന്‍ മുകളില്‍ പ്രവര്‍ത്തകരെ കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്‌ചയോടെ കണ്ടെത്തി. വെടിയേറ്റതാണ്‌ മരണ കാരണമെന്നും ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ ആവാം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ വ്യക്‌തമാക്കി.


പാകിസ്‌താനില്‍ പോളിയോ പ്രതിരോധ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്‌. 2012 ഡിസംബര്‍ മുതലുള്ള കണക്കനുസരിച്ച്‌ ഇതുവരെ 71 പ്രവര്‍ത്തകര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. പാകിസ്‌താനിലെ മുതിര്‍ന്ന തീവ്രവാദി നേതാവ്‌ ഉസാബാ ബിന്‍ലാദനെ കൊലപ്പെടുത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. പോളിയോ വാക്‌സിന്റെ മറവില്‍ ഒരു ഡോക്‌ടറുടെ സഹായം ഉപയോഗിച്ചിരുന്നു. ഇതിനു ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള തീവ്രവാദ ആക്രമണങ്ങള്‍ കൂടിയതായാണ്‌ റിപ്പോര്‍ട്ട്‌.










from kerala news edited

via IFTTT