യു.എ.ഇ.യില്‍ 400 കോടിയുടെ നിര്‍മാണ പദ്ധതികള്‍
Posted on: 20 Feb 2015
ദുബായ്: പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് 1,000 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ദുബായ്, ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലായാണ് പുതിയ പദ്ധതികള്‍ നിലവില്‍വരുന്നത്.
ഷാര്‍ജ ദൈദില്‍ ഡീപോര്‍ട്ടേഷന്‍ ജയില്‍, ദുബായില്‍ അല്‍ അമല്‍ സൈക്യാട്രിക് ഹോസ്പിറ്റല്‍, ഫുജൈറയിലെ സായിദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, അല്‍ നുഅ്മാന്‍ സ്‌കൂള്‍, ഷാര്‍ജയില്‍ ഇത്തിഹാദ് ഹൗസിങ് കോംപ്ലക്‌സ് എന്നിവയാണ് പുതിയ പദ്ധതികള്‍. 30.7 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ ദൈദില്‍ രണ്ട് ലക്ഷം ചതുരശ്രമീറ്റര്‍ പ്രദേശത്താണ് ജയില്‍ സ്ഥാപിക്കുന്നത്. 3,300-ഓളം തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള 20 കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. 2016ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ് അല്‍ റുവൈയ്യയില്‍ പണിയുന്ന മാനസികരോഗ ആസ്പത്രി പഴയ ആസ്പത്രിക്ക് പകരമായാണ് നിര്‍മിക്കുന്നത്. 54,000 ചതുരശ്രയടിയില്‍ സ്ഥാപിക്കുന്ന അല്‍ മനാല്‍ സൈക്യാട്രിക് ആസ്പത്രിയില്‍ 272 ബെഡ്ഡുകള്‍ക്കുള്ള സൗകര്യമുണ്ടാകും. 60 കോടി ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാക്കിയതിനുശേഷവും താമസിക്കാന്‍ ഇടമില്ലാത്ത രോഗികളെ പാര്‍പ്പിക്കാന്‍ ആറ്് വില്ലകള്‍ കൂടി അനുബന്ധമായി സ്ഥാപിക്കുന്നുണ്ട്.
സ്വദേശികള്‍ക്കായുള്ള ശൈഖ് സായിദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്ല സമുച്ചയം പണിതുയര്‍ത്തുന്നത്. 30.1 കോടി ദിര്‍ഹം ചെലവിലാണ് പദ്ധതി സ്ഥാപിക്കുന്നത്. കൂറ്റന്‍ സ്റ്റേഡിയവും ജിംനേഷ്യവും യൂത്ത് ഹോസ്റ്റലും ഫുജൈറയില്‍ നിര്‍മിക്കുന്ന സായിദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ മുഖ്യഘടകങ്ങളാണ്. ഒരേസമയം 2,000 കാഴ്ചക്കാരെ ഉള്‍ക്കൊള്ളാന്‍ കോംപ്ലക്‌സിന് സാധിക്കും. ഫുജൈറയില്‍ തന്നെ നിലവില്‍ വരുന്ന അല്‍ നുഅ്മാന്‍ സ്‌കൂള്‍ പരിസ്ഥിതി സൗഹൃദവിദ്യാലയമെന്ന പ്രതിച്ഛായയോടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 850 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌കൂളില്‍ സൗരോര്‍ജത്തിലൂടെയാണ് ബള്‍ബുകളും ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുക.
from kerala news edited
via IFTTT