121

Powered By Blogger

Thursday, 19 February 2015

കുറ്റക്കാര്‍ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും നടപടി വേണം











Story Dated: Thursday, February 19, 2015 03:03


എടപ്പാള്‍: ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്‌ജ് ഉള്‍പ്പെടെ ഇടതുഭരണ കാലത്തു 200 കോടിയോളം രൂപയുടെ അഴിമതി നടന്നതു വിജിലന്‍സ്‌ കണ്ടത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും കര്‍ശനനിയമ നടപടികള്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ്‌ സമര പരമ്പരകള്‍ ആരംഭിക്കുന്നു. സമരത്തിന്റെ ആദ്യ ഘട്ടമായി നാളെ വൈകിട്ടു നാലിനു നരിപ്പറബില്‍ പ്രതിഷേധ സംഗമം നടത്തുമെന്നു മുസ്ലിംലീഗ്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊന്നാനി,തിരൂര്‍, തലപ്പിള്ളി താലൂക്കിലെ കാര്‍ഷിക കുടിവെള്ള ടൂറിസം മേഖലയിലുടെ അഭിവൃദ്ധിയും വികസനവും ലക്ഷ്യമിട്ട്‌ നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്‌ജ്,പൊന്നാനി ഫിഷിങ്ങ്‌ ഹാര്‍ബര്‍ ,പൊന്നാനി ഫിഷര്‍മെന്‍ കോളനി എന്നിവയുടെ നിര്‍മ്മാണത്തിലാണ്‌ വന്‍ അഴിമതി വിജിലന്‍സ്‌ കണ്ടത്തിയിരിക്കുന്നത്‌.എല്‍.ഡി.എഫ്‌ ഭരണകാലത്തെ നിര്‍മാണത്തിലെ അഴിമതിയില്‍ സി.പി.എം നേതാക്കളുടെ പങ്കും പുറത്തുകൊണ്ടു വരണം. അറ്റകുറ്റ പണികള്‍ നടത്താത്ത യു.ഡി.എഫ്‌ സര്‍ക്കാറിന്‍റെ നയമാണ്‌ ചോര്‍ച്ചക്ക്‌ കാരണമെന്ന കെ.ടി.ജലീല്‍ എം.എല്‍.എ ആരോപണം അഴിമതിയെ ന്യായീകരിക്കലാണെന്നും അഴിമതിക്ക്‌ പങ്ക്‌ പറ്റിയ മുഴുവന്‍ പേരേയും പുറത്ത്‌ കൊണ്ട്‌ വരുന്നത്‌ വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഷറഫ്‌ കോക്കൂര്‍,കണ്‍വീനര്‍,പി.സൈതലവി, ഇബ്രാഹിം മൂതൂര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT