121

Powered By Blogger

Thursday, 19 February 2015

സ്‌നാപ്ഡിലിന്റെ നഷ്ടം 1500 കോടിയായേക്കും







സ്‌നാപ്ഡിലിന്റെ നഷ്ടം 1500 കോടിയായേക്കും


ബെംഗളുരു: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍ഡോട്ട്‌കോം നടപ്പ് സാമ്പത്തിക വര്‍ഷം 1500 കോടി രൂപയുടെ നഷ്ടം നേരിടുമെന്ന് റിപ്പോര്‍ട്ട്. കമ്പനി അടുത്തകാലത്തായ നടത്തിയ വന്‍ വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളുമാണ് നഷ്ടംവര്‍ധിക്കാനിടയാക്കിയത്.

മാര്‍ച്ച അവസാനത്തോടെ 160 കോടി ഡോളര്‍ വിലവരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകുമെന്നാണ് കമ്പനയുടെ പ്രതീക്ഷ. മൊത്തം വിറ്റ ഉത്പന്നങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ് ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയേക്കാള്‍ 30 ശതമാനം പിന്നിലാണ് സ്‌നാപ്ഡീലിന്റെ സ്ഥാനം. വന്‍ വിലക്കിഴിവുകള്‍ നല്‍കിയതും ഉത്പന്ന വൈവിധ്യം വര്‍ധിപ്പിച്ചതുമാണ് വില്പനവരുമാനം കുറയാനിടയാക്കിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഫ് ളിപ്കാര്‍ട്ടും ആമസോണുമായി ഏറ്റുമുട്ടാന്‍ ഒരു ലക്ഷത്തിലേറെ വിതരണക്കാരെ കുടക്കീഴില്‍കൊണ്ടുവന്നതായി സ്‌നാപ്ഡീല്‍ അവകാശപ്പെടുന്നു.


2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 32.2 കോടി ഡോളറിന്റെ വിറ്റുവരവാണ് കമ്പനി നേടിയത്. ഇതിന്റെ അഞ്ച് ഇരട്ടിവരും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് എന്നാണ് പ്രതീക്ഷിക്കുന്നത്.











from kerala news edited

via IFTTT