121

Powered By Blogger

Thursday, 19 February 2015

പൊതുജലാശയങ്ങളിലെ അനധികൃത ചീനവലകള്‍ ഒരാഴ്‌ചയ്‌ക്കകം നീക്കണം











Story Dated: Friday, February 20, 2015 02:17


ആലപ്പുഴ: ജില്ലയിലെ പൊതുജലാശയങ്ങളില്‍ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള ചീനവലകളും ഊന്നിവലകളും ഒരാഴ്‌ചയ്‌ക്കകം നീക്കണമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെ അധീനതയിലും ഫിഷറീസ്‌ വകുപ്പിന്റെ നിയന്ത്രണത്തിലുമുള്ള ജില്ലയിലെ കായലുകളില്‍ പ്രത്യേകിച്ച്‌ വേമ്പനാട്ടുകായലില്‍ മത്സ്യത്തൊഴിലാളികള്‍ അനധികൃതമായി ചീനവലകളും ഊന്നിവലകളും സ്‌ഥാപിച്ച്‌ മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ നടപടി.


ഇവിടങ്ങളില്‍ മത്സ്യസമ്പത്തിനെ ഉന്മൂലനം ചെയ്യുന്നതരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നുണ്ട്‌. പൊതുജലാശയങ്ങളില്‍ ഊന്നി/ചീനവലകള്‍ സ്‌ഥാപിച്ച്‌ മത്സ്യബന്ധനം നടത്തുന്നതിന്‌ ഫിഷറീസ്‌ വകുപ്പിന്റെ ലൈസന്‍സ്‌ ആവശ്യമാണ്‌.ലൈസന്‍സ്‌ ഇല്ലാതെ വലകള്‍ സ്‌ഥാപിച്ച്‌ അനധികൃത മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമായ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്‌. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.










from kerala news edited

via IFTTT