121

Powered By Blogger

Thursday, 19 February 2015

പ്രവാസികളുടെ പരാതികേള്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടല്‍








പ്രവാസികളുടെ പരാതികേള്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടല്‍


Posted on: 20 Feb 2015


മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പ്രവാസകാര്യ മന്ത്രാലയവും സംയുക്തമായി വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് ഇന്‍ എയ്ഡ് ഓഫ് ഡയസ്‌പോറ ഇന്‍ ഡിസ്ട്രസ്സ് (എം.എ.ഡി.എ.ഡി.) എന്നാണ് ഈ പദ്ധതിയുടെപേര്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രമായാണ് ഈ സൗകര്യം ലഭ്യമാകുക. അതിലൊന്ന് ഒമാന്‍ ആയിരിക്കുമെന്ന് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പ്രവാസിഇന്ത്യക്കാര്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍വഴി വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്രകാര്യാലയങ്ങളെയും അറിയിക്കാനുള്ള സംവിധാനമായിരിക്കും ഈ പോര്‍ട്ടല്‍. ഇതില്‍ തങ്ങളുടെപ്രശ്‌നങ്ങള്‍ നേരിട്ട് രേഖപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സൗകര്യമുണ്ടാവും. ഈ പരാതികള്‍ കാര്യക്ഷമമായി എംബസി ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ടാവും.


ടെലിഫോണ്‍വഴി പരാതികള്‍ സമര്‍പ്പിക്കുന്നതിന് കോള്‍ സെന്റര്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ പരാതികള്‍ കാര്യക്ഷമമായി പരിശോധിക്കുകയും പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന് എംബസി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇക്കാര്യം വിലയിരുത്താനും പരിശോധിക്കാനുമുള്ള സംവിധാനവും ഇതോടൊപ്പമുണ്ടാവും.












from kerala news edited

via IFTTT