121

Powered By Blogger

Thursday, 19 February 2015

ബൈക്കും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു











Story Dated: Friday, February 20, 2015 01:12


മഞ്ചേരി: ബൈക്കും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ തല്‍ക്കഷ്‌ണം മരിച്ചു. സഹയാത്രികന്‍ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍. കാരക്കുന്ന്‌ ചെറുപള്ളി പാറാത്തൊടിക ബീരാന്‍കുട്ടിയുടെ മകന്‍ ജസീല്‍ (28) ആണ്‌ മരിച്ചത്‌. ചെറുപള്ള പൂളക്കുത്ത്‌ അലിക്കുട്ടിയുടെ മകന്‍ മുസ്‌തഫ എന്ന കുഞ്ഞു (30)വിനെ പെരിന്തല്‍മണ്ണ എംഇഎസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തേക്കു മാറ്റി. ഇന്നലെ രാവിലെ ആരയ്‌ക്കും തൃക്കലങ്ങോട്‌ 32 ചില്ലും പടിയിലായിരുന്നു അപകടം.


നാട്ടുകാരായ ജനത ബസ്‌ ഡ്രൈവര്‍ ജസീറും പീപ്പിള്‍സ്‌ ബസ്‌ കണ്ടക്‌ടറായ കുഞ്ഞുവും ജോലിയില്‍ കയറുവാനായി ബൈക്കില്‍ മഞ്ചേരിയിലേക്കു വരികയായിരുന്നു. മഞ്ചേരിയില്‍ നിന്നും നിലമ്പൂര്‍ ഭാഗത്തേക്കു പച്ചക്കറിയുമായി പോകുന്ന ടാറ്റ എയ്‌സ് പിക്കപ്പ്‌ വാനുമായി ഇവരുടെ ബൈക്ക്‌ കൂട്ടിയിടിക്കുകയായിരുന്നു. ജസീറിന്റെ മാതാവ്‌: അസ്‌മാബി നെട്ടുങ്ങുണ്ടന്‍. ഭാര്യ: സൗദാബി. സഹോദരങ്ങള്‍: യൂനുസ ബാബു, യഅ്‌ഖൂബ്‌, ജംഷിയ, സജ്‌ന. മഞ്ചേരി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.










from kerala news edited

via IFTTT