Story Dated: Thursday, February 19, 2015 02:17
കോഴിക്കോട് : വനവിഭവങ്ങള്‍ ശേഖരിച്ച ആദിവാസികളെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. കോഴിക്കോട് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മൂന്ന് പേരെയാണ് വനവിഭവങ്ങള്‍ ശേഖരിച്ച കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്തത്. കോളനി നിവാസികളായ ശ്രീധരന്, കുമാരന്, ബാബു എന്നിവരാണ് ജയിലില്‍ കഴിയുന്നത്. ഇവര്‍ ആദിവാസികളാണെന്ന വിവരം എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.
'കുളിര്‍മാവ്' എന്ന മരത്തിന്റെ തൊലി ശേഖരിച്ചതിനാണ് ഇവരെ അറസ്റ്റുചെയ്തത്.
from kerala news edited
via IFTTT