കല്‍ക്കരിപ്പാടം ലേലം: 7 ലക്ഷം കോടിയിലേറെ ലഭിക്കുമെന്ന് ഉറപ്പായി
മൊത്തം 204 ബ്ലോക്കുകളാണ് ലേലത്തിനുള്ളത്. കനത്ത തുകയ്ക്കാണ് കമ്പനികള്‍ പാടങ്ങള്‍ ലേലത്തില്‍പിടിക്കുന്നത്. ടണ്ണിന് 1,110 രൂപ ഖനനതുക നല്‍കിയാണ് എസ്സാര്‍ പവര്‍ ടോകിസുദ് നോര്‍ത്ത് ബ്ലോക്ക് ലേലത്തില്‍ പിടിച്ചത്. നേരത്തെ ജിവികെ പവറിന്റെ കൈവശ്യമായിരുന്ന ബ്ലോക്കില്‍നിന്ന് പ്രതിവര്‍ഷം 28 ലക്ഷം ടണ്‍ കല്‍ക്കരി ശേഖരിക്കാന്‍ കഴിയും. ജിഎംആര്‍ എനര്‍ജി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ധരിവാള്‍ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഇവിടെ ലേലത്തിനുള്ളത്.
ഛത്തീസ്ഗഢിലെ ഗരേ പാല്‍മ കോള്‍ ബ്ലോക്ക് ലേലത്തില്‍ പോയത് ടണ്ണിന് 3,110 രൂപയ്ക്കാണ്. അംബുജ സിമെന്റ്, ബാല്‍കോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ലേലത്തിനുള്ളത്. ഉത്പാദനശേഷി പ്രകാരം 13,195 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക.
from kerala news edited
via IFTTT