Story Dated: Thursday, February 19, 2015 02:28
ഉദയ്പൂര്‍: രാജസ്ഥാനിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബുധനാഴ്ച പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റു. പതിനേഴുകാരനാണ് പുതിയ പ്രിന്‍സിപ്പല്‍. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കും. എന്നാല്‍ കാന്‍സര്‍ ബാധിതനായി ലോകത്തോട് വിടപറയാന്‍ ഒരുങ്ങുന്ന കൗമാരക്കാരന്റെ ജീവിതാഭിലാഷം സാധിച്ചുകൊടുക്കുകയായിരുന്നു ആശുപത്രി അധികൃതര്‍.
ഉദയ്പുര്‍ പസിഫിക് മെഡിക്കല്‍ കോളജിലാണ് ബുധനാഴ്ച ഹെമന്ദ് ലോഹര്‍ (17)പ്രിന്‍സിപ്പലായി ചുമതലയേറ്റത്. ലോഹറിന് സൗജന്യ ചികിത്സ നല്‍കുന്നുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാന്‍സറിനോട് പൊരുതുന്ന നിരവധി കുരുന്നുകളുടെ ജീവിതാഭിലാഷം പല സംഘടനകളും ഇടപെട്ട് സാധിച്ചു കൊടുക്കാറുണ്ട്. പോലീസ് ഓഫീസറാകണമെന്നാണ് മിക്ക കുട്ടികളുടെയും ആഗ്രഹം.
from kerala news edited
via IFTTT