121

Powered By Blogger

Thursday, 19 February 2015

കൊച്ചി ഒരുങ്ങി; മോജോ റൈസിങ് ഇന്നും നാളെയും







കൊച്ചി: കായലിനൊപ്പം കേരളത്തെ ഓളം തുള്ളിച്ചുകൊണ്ട് 'മോജോ റൈസിങ്' സംഗീതവിരുന്നിന് വെള്ളിയാഴ്ച ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ തുടക്കം. ഇന്ത്യയിലെ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കുന്ന കേള്‍വിയുടെ ഈ ആഘോഷം രണ്ട് ദിവസങ്ങളിലായി 14 മണിക്കൂര്‍ നീളുന്ന നോണ്‍സ്റ്റോപ്പ് സംഗീതത്തിന്റെ ഉന്മാദമാണ് സമ്മാനിക്കുക.

വൈകീട്ട് മൂന്നിന് രോഹിത് വാസുദേവന്‍ ഡയറീസ് ബാന്‍ഡാണ് 'മോജോ റൈസിങ്ങി'ന് ആദ്യ സ്വരം പകരുക. എം.ടി.വി.യിലൂടെ പ്രശസ്തമായ 'അഗ്നി'യും ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന ഉജ്ജ്വലനാദത്തിലൂടെ കേള്‍വികേട്ട 'അഗ'വുമാണ് ആദ്യ ദിനത്തിന്റെ ആകര്‍ഷണം.

മാഡ് ഓറഞ്ച് ഫയര്‍ വര്‍ക്‌സ്, അഞ്ജു ബ്രഹ്മാസ്മി, ലഗോരി, ബൈജു ധര്‍മജന്‍ സിന്‍ഡിക്കേറ്റ്, മസാല കോഫി എന്നീ ബാന്‍ഡുകളും വെള്ളിയാഴ്ച പാട്ടിന്റെ തിരയുയര്‍ത്തും.


ഉച്ചയ്ക്ക് രണ്ട് മുതല്‍ വേദിയിലേക്ക് പ്രവേശനം അനുവദിക്കും. ഇനിയും ടിക്കറ്റ് വാങ്ങിയിട്ടില്ലാത്തവര്‍ക്കായി ബോള്‍ഗാട്ടി പാലസില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 'മോജോ റൈസിങ്' കിയോസ്‌കുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസത്തേക്ക് 750 രൂപയും ഒരു ദിവസത്തേക്ക് 500 രൂപയുമാണ് നിരക്ക്. വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് ഇത് യഥാക്രമം 1,500 രൂപയും 1,000 രൂപയുമാണ്.











from kerala news edited

via IFTTT