Story Dated: Thursday, February 19, 2015 03:03
മലപ്പുറം: ആദിവാസികള്‍ക്കിടയിലെ ജീവകാരുണ്യ പ്രവര്‍ത്തനം മുഴുമിപ്പിക്കാനാകാതെ മരണത്തിനു കീഴടങ്ങിയ ഡോക്‌ടര്‍ ഷാനവാസിനു പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് നിറവേറ്റാന്‍ സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങി. ഷാനവാസിന്റെ പിതാവ് പുള്ളിച്ചോല മുഹമ്മദിന്റെ ആശീര്‍വാദത്തോടെയാണു ഷാനവാസിന്റെ നേതൃത്വത്തില്‍ രണ്ടുമാസം മുമ്പു രൂപീകരിച്ച ആത്മ ചാരിറ്റബിള്‍ ഭാരവാഹികള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങുന്നത്.
ഫേസ്‌ബുക്കിലൂടെ സഹായക്കേണ്ടവരെ കാണിച്ചുകൊടുത്തും സഹായങ്ങള്‍ എത്തിച്ചുകൊടുത്തും പ്രവര്‍ത്തിച്ചിരുന്ന 'ആത്മ' ആത്മചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ അഡൈ്വസിംഗ് ബോര്‍ഡംഗമായിരുന്ന ഷാനവാസായിരുന്നു ചാരിറ്റിബിള്‍ ട്രസ്‌റ്റ് നിയന്ത്രിച്ചിരുന്നത്. അതേസമയം ഷാനവാസിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ ഇരുപതോളം ചാരിറ്റബിള്‍ ട്രസ്‌റ്റുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവയുടെ സുതാര്യത ഉറപ്പുവരാത്തനാകില്ലെന്നു ഷാനവാസിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ തുടര്‍പ്രവര്‍ത്തനം സുതാര്യമാക്കാനായി ഷാനവാസിന്റെ പിതാവിനെ ചാരിറ്റബിള്‍ ട്രസ്‌റ്റബിള്‍ ട്രസ്‌റ്റിന്റെ അഡൈ്വസിംഗ് ബോര്‍ഡംഗമാക്കാനുള്ള നീക്കത്തിലാണു ഭാരവാഹികള്‍. ഷാനവാസിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു ട്രസ്‌റ്റ് രൂപീകരണം. ഇതുരൂപീകരിക്കാനായതു അവസാന നാളുകളിലായിരുന്നു. ഷാനവാസ് തന്നെ തെരഞ്ഞെടുത്ത വിശ്വസ്‌തരും സുഹൃത്തുക്കളുമായവരെയാണു ട്രസ്‌റ്റിന്റെ ഭാരവാഹികളാക്കിയിരുന്നത്. ട്രസ്‌റ്റിനെ പുറത്തു നിന്നും സപ്പോര്‍ട്ട് ചെയ്ായനുള്ള കുറച്ച് വിശ്വസ്‌തരെയും അദ്ദേഹം തന്നെ തെരഞ്ഞെടുത്തിരുന്നു. ഷാനവാസിന്റെ അടുത്ത സുഹൃത്തായ എ.കെ അനീഷ് മാനേജിംഗ് ട്രസ്‌റ്റിയായ ആത്മയില്‍ എട്ടുപേര്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് അംഗങ്ങളും 12 പേര്‍ പേര്‍ ട്രസ്‌റ്റിനു പുറത്തുനിന്നു പ്രവര്‍ത്തിക്കുന്നവരുമാണ്. ഷാനവാസിന്റെ ഓര്‍മക്കായാണു ഇനി ട്രസ്‌റ്റ് നടത്തുന്നതെന്നും ട്രസ്‌റ്റിന്റെ പേരില്‍ ലഭിക്കുന്ന പത്തുരൂപപോലും അന്യായ രീതിയില്‍ ചെലവഴിക്കപ്പെടില്ലെന്നു ഉറപ്പുവരുത്തുമെന്നും ആത്മയുടെ മാനേജിംഗ് ട്രസ്‌റ്റി അനീഷ് പറഞ്ഞു. ഷാനവാസിന്റെ പിതാവിന്റെ കൂടിതാല്‍പര്യം മുന്‍നിര്‍ത്തിയാണു ഇനിമുതലുള്ള പ്രവര്‍ത്തനമെന്നും ട്രസ്‌റ്റ് അധികൃതര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഷാനവാസ് പൂര്‍ത്തിയാക്കാതെപോയ വണ്ടൂര്‍ നടുവത്തെ നിര്‍ധനന കുടുംബത്തിന്റെ വീടിന്റെ അറ്റക്കുറ്റപണി നടത്തിക്കൊടുത്തു. അമ്മയ്‌ക്കും മകളുംമാത്രംതാമസിക്കുന്ന ഇവരുടെ വീടിന്റെ അറ്റക്കുറ്റപണികള്‍ക്കായി 80,000 രൂപചെലവഴിച്ചാണു വീടിന്റെ പുനര്‍നിര്‍മാണം നടത്തിയത്.
അതുപോലെതന്നെ വികലാംഗനായ നിലമ്പൂര്‍ ചക്കാലത്ത് സ്വദേശി പ്രദീപിന്റെ സ്‌ഥലത്തു കിണര്‍നിര്‍മിച്ചുനല്‍കും. ഒന്നേക്കാല്‍ ലക്ഷംരൂപയാണു ഇതിനു ചെലവുപ്രതീക്ഷിക്കുന്നത്. സ്‌ഥലത്തു കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ പ്രദേശത്തുള്ളവര്‍ക്കും കിണറ്റില്‍നിന്നും വെള്ളംഎടുക്കാനുള്ള അനുമതിയുണ്ടാകും.
പിന്നീടു ചെയ്യുന്നതു ക്യാന്‍സര്‍ പേഷ്യന്റും നിര്‍ധനരനുമായ കുടുംബത്തിന്റെ ഇടിഞ്ഞു വീഴാറായ കിണറിനു റിംഗ് ഇറക്കുവാനുള്ള സംവിധാനമൊരുക്കും. ഈ മൂന്നുകാര്യങ്ങളും നേരത്തെ ഷാനവാസുണ്ടായിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നതാണു ഇവയാണു ആദ്യം നടപ്പിലാക്കുന്നത്. ഇതിനാല്‍ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അറ്റക്കുറ്റപണി നടത്തി ഷാനവാസിന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ വീട് കൈമാറിയാണു ട്രസ്‌റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഷാനവാസ് നടത്തിയിരുന്നതുപോലെ സോഷ്യല്‍മീഡയയിലൂടെ തന്നെയാണു ആത്മ ട്രസ്‌റ്റിന്റേയും പ്രവര്‍ത്തനം. നിര്‍ധനരേയും സഹായിക്കപ്പെടേണ്ടവരേയും ഫേസ്‌ബുക്കിലൂടെ കാണിച്ചു നല്‍കി ഇവര്‍ക്കു സഹായം ആവശ്യപ്പെടുകയാണു ഷാനവാസ് ചെയ്‌തിരുന്നത്. പിന്നീട് സഹായങ്ങള്‍ എത്തിച്ചുനല്‍കിയവരെ ബോധ്യപ്പെടുത്താനായി സഹായങ്ങള്‍ കൈമാറുന്ന ഫോട്ടോയും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്ചെയ്യാറുണ്ട്. ഇത്തരത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും ആത്മയുടെ തുടര്‍പ്രവൃത്തനമെന്നും ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം ഷാനവാസിന്റെ പേരുപറഞ്ഞു സോഷ്യല്‍മീഡിയയില്‍ 20ഓളം വ്യാജ ട്രസ്‌റ്റ്കള്‍ ആരംഭിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഷാനവാസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉരിത്തിരിഞ്ഞ ആരോപണ പ്രത്യാരോപണങ്ങള്‍ ഷാനവാസുമായി യാതൊരു ബന്ധമില്ലാത്തതാണെന്നാണു ഷാനവാസിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്താണു സംഭവിക്കുന്നതെന്നുപോലും അറിയാത്ത അവസ്‌ഥയിലാണുഷാനവാസിന്റെ പിതാവ് മുഹമ്മദ്. തന്റെ മകന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതു തന്നെ ഈപിതാവ് അറിയുന്നതു ഇപ്പോഴാണ്. തനിക്ക് ആലോചിക്കാന്‍ സമയംവേണമെന്നാണു പിതാവ് മുഹമ്മദിന് പറയാനുള്ളത്.
വി.പി നിസാര്‍
from kerala news edited
via IFTTT