അല്‍ വുറൂദ് സ്‌കൂളിലെ കുട്ടികള്‍ക്ക് പകരം സൗകര്യമൊരുക്കുന്നു
Posted on: 20 Feb 2015
അബുദാബി: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനി ശ്വാസംമുട്ടി മരിച്ചതിനെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട അല്‍ വുറൂദ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) സൗകര്യമൊരുക്കുന്നു. അബുദാബി ഐലന്‍ഡിലും പുറത്തുമുള്ള സ്‌കൂളുകളില്‍ പഠിക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് കൗണ്‍സില്‍ വിശദമാക്കുന്നത്.
രണ്ടായിരത്തോളം കുട്ടികളാണ് അല്‍ വുറൂദ് സ്‌കൂളില്‍ പഠിക്കുന്നത്. സഹോദരങ്ങളെ ഒരുമിച്ച് മാറ്റുന്നതിനെക്കുറിച്ചും മറ്റുകുട്ടികള്‍ക്ക് വിവിധ സ്‌കൂളുകളിലായി പ്രവേശനം നല്‍കുന്നത് സംബന്ധിച്ചും രക്ഷിതാക്കള്‍ക്ക് എസ്.എം.എസ്, ഇ മെയില്‍ വഴി ലഭ്യമാക്കുമെന്ന് അഡെക് അറിയിച്ചു. അഡെക്ക് ലഭ്യമാക്കുന്ന സ്‌കൂളുകളിലല്ലാതെ പുറമെയുള്ള സ്വകാര്യ, പൊതു സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള മുഴുവന്‍ ചെലവും രക്ഷിതാക്കള്‍ വഹിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
from kerala news edited
via IFTTT