Story Dated: Thursday, February 19, 2015 04:05
മലപ്പുറം: കൊണ്ടോടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് വി.ടി ഫൗസിയക്കെതിരെ മുസ്ലീം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായി. 17 അംഗ ഭരണസമിതിയില്‍ മുസ്ലീം ലീഗിന് ഒരു സ്വതന്ത്രനടക്കം ഒമ്പത് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ആറു അംഗങ്ങളുണ്ട്. സി.പി.എമ്മിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതേസമയം, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ഒമ്പത് പേരെയും മുസ്ലീം ലീഗ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇവരുടെ അംഗത്വം സസ്പെന്റു ചെയ്തിട്ടുണ്ട്. ലീഗ് പഞ്ചായത്ത് കമ്മിറ്റിയും പിരിച്ചുവിട്ടു.
from kerala news edited
via IFTTT