സീനു രാമസാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ സിനിമയാണ് 'ഇടം പൊരുള്‍ ഏവല്‍'. സ്ഥലവും സന്ദര്‍ഭവും അറിഞ്ഞ് പ്രവര്‍ത്തിക്കയും സംസാരിക്കയും ചെയ്യണമെന്നാണിതിന്റെ പൊരുള്‍.പ്രശസ്ത കഥാകൃത്ത് എസ്. രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയാണ് തിരക്കഥ. വിജയ് സേതുപതിയും വിഷ്ണുവുമാണ് ചിത്രത്തിലെ നായകന്മാര്‍. നന്ദിതയും ഐശ്വര്യയും നായികമാരാവുന്നു. വടിവുക്കരശി ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ അഞ്ചു പേരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി വികസിക്കുന്ന ഒരു പ്രമേയമാണ് 'ഇടംപൊരുള്‍ ഏവലി' ന്റേത്.
ടൈറ്റിലും ചിത്രത്തിന്റെ പ്രമേയവുമായി ഗാഢബന്ധമാണുള്ളതെന്ന് സംവിധായകന്‍ പറയുന്നു. സംവിധായകന്‍ എന്‍. ലിംഗുസാമിയുടേയും സഹോദരന്‍ എന്‍. സുഭാഷ് ചന്ദ്രബോസിന്റേയും ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ തിരുപ്പതി ബ്രദേഴ്‌സ് മീഡിയാ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാതാക്കള്‍.
'കഥയില്‍ മൂന്നുതരം കഥാപാത്രങ്ങളുണ്ട് . ഈ മൂന്നു കഥാപാത്രങ്ങളും സംഗമിക്കുന്ന കേന്ദ്രമാണ് 'ഇടം പൊരുള്‍ ഏവല്‍' മനുഷ്യജീവിതത്തിന്റെ ആധാരം തന്നെ ഈ കേന്ദ്രമാണ് എന്നതാണ് പ്രമേയം. ഇത് നമുക്കെല്ലാവര്‍ക്കും യോജിക്കും.. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിപരീത സ്വഭാവക്കാരനായ കഥാപാത്രമാണ് വിഷ്ണുവിന്റേത്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രം മിതഭാഷിയാണെങ്കില്‍ വിഷ്ണുവിന്റേത് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന കഥാപാത്രമാണ്.' സീനുരാമസാമി പറഞ്ഞു.
നായികമാരില്‍ ഐശ്വര്യ പ്രാസംഗികയാണ്. അവര്‍ മധുര തമിഴ് സംസാരിച്ച് അഭിനയിക്കുന്ന ശൈലി വളരെ പുതുമയുള്ളതാണ് . ഐശ്വര്യ, വിഷ്ണുവിന്റെ ജോഡിയാവുമ്പോള്‍ നന്ദിതയാണ് വിജയ് സേതുപതിയുടെ നായികയാവുന്നത്. മലജാതി പെണ്ണായി, ഒരു കമ്മ്യൂണിസ്റ്റ് സഖാവിന്റെ മകളായി, വിജയ് സേതുപതിയെ മൃദുവികാരങ്ങളാല്‍ ബന്ധിപ്പിക്കുന്ന ഒരു കഥാപാത്രം. യുവന്‍ ഷങ്കര്‍ രാജയും 'കവിചക്രവര്‍ത്തി' വൈരമുത്തുവും ആദ്യമായി ഒന്നു ചേര്‍ന്ന് ഗാനങ്ങളൊരുക്കിയ ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിക്കഴിഞ്ഞു. വേറിട്ട ശബ്ദത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ 'എന്തവഴിപോകുമോ എന്ത ഊരു ശേരുമോ കാറ്റ്ക്ക് ദിശയിരുക്കാ'.... എന്ന ഗാനം തമിഴകമൊട്ടാകെ ജനശ്രദ്ധനേടുകയാണ്.മൂന്നാറിലെ തേയിലത്തോട്ടങ്ങളുടേയുംവനാന്തരങ്ങളുടേയുംപശ്ചാത്തലത്തില്‍ചിത്രീകരിച്ച ചിത്രമാണ് ഇടംപൊരുള്‍ ഏവല്‍.
from kerala news edited
via IFTTT