Story Dated: Thursday, February 19, 2015 03:03
താനൂര്‍: നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താവാന്‍ സ്‌ത്രീ സാന്നിദ്ധ്യം കൊണ്ട് കഴിയണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലയിലുമുള്ള സ്‌ത്രീ മുന്നേറ്റം അതിന് സാക്ഷിയാണെന്നും അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ അഭിപ്രായപ്പെട്ടു. സാമൂഹ്യ മുന്നേറ്റം സ്‌ത്രീകളിലൂടെ എന്ന പ്രമേയത്തില്‍ താനൂര്‍ ടീവിസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എം.ജി.എം മലപ്പുറം വെസ്‌റ്റ് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം. എം.ജി.എം ജില്ലാ പ്രസിഡന്റ് റസിയാബി അ്‌ധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ പ്രശസ്‌തി നേടിയ വനിതകള്‍ക്കുള്ള ഉപഹാരവിതരണം ഷമീമ ഇസ്ലാഹിയ്യ നിര്‍വഹിച്ചു. ഉബൈദുള്ള താനൂര്‍, അസ്‌മ സി.എം താനൂര്‍, ഇബ്രാഹിം അന്‍സാരി, ഷരിഫ് തിരൂര്‍, സഹീര്‍ വെട്ടം, അമിന വെങ്കിട്ട, ലുഖ്‌മാനത്ത് ചേളാരി പ്രസംഗിച്ചു. ഡോ. പി.എ കരീം, ഹംസ അഞ്ചുമുക്കില്‍ ക്ലാസ്സെടുത്തു.
from kerala news edited
via IFTTT