121

Powered By Blogger

Thursday, 19 February 2015

ഒരു സ്‌പര്‍ശനം കൊണ്ട്‌ എല്ലാം ഭസ്‌മമാക്കുന്ന പെണ്‍കുട്ടി









Story Dated: Thursday, February 19, 2015 03:50



mangalam malayalam online newspaper

ലക്‌നൗ: ഒരു സ്‌പര്‍ശനം കൊണ്ട്‌ എല്ലാം ഭസ്‌മമാക്കുന്ന പെണ്‍കുട്ടി ഗ്രാമീണര്‍ക്ക്‌ അത്ഭുതമാകുന്നു. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലെ ഗോര്‍മാച്ചിയ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ്‌ കേവലം സ്‌പര്‍ശനം കൊണ്ട്‌ എല്ലാം ഭസ്‌മമാക്കുന്നത്‌. ഇവള്‍ തൊടുന്ന എന്തും നിമിഷ നേരം കൊണ്ട്‌ കത്തി ചാമ്പലാകും.


ഇത്‌ പെണ്‍കുട്ടിക്ക്‌ ലഭിച്ച അനുഗ്രഹമാണെന്ന്‌ ഒരു വിഭാഗം ഗ്രാമവാസികള്‍ പറയുമ്പോള്‍ പെണ്‍കുട്ടിയില്‍ എന്തോ ദുഷ്‌ടശക്‌തി വ്യാപരിക്കുന്നതായി മറ്റൊരു വിഭാഗം കരുതുന്നു. ഗോര്‍മാച്ചിയ ഗ്രാമത്തിന്റെ മുന്‍ ഗ്രാമത്തലവന്‍ എടുത്തു വളര്‍ത്തുന്ന പെണ്‍കുട്ടിയിലാണ്‌ ഈ അത്ഭുതശക്‌തികള്‍ പ്രകടമായിരിക്കുന്നത്‌. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട പെണ്‍കുട്ടിയെ മുന്‍ ഗ്രാമത്തലവന്‍ എടുത്തു വളര്‍ത്തുകയായിരുന്നു.


ഒരിക്കല്‍ പെണ്‍കുട്ടി ധരിച്ച വസ്‌ത്രം പൂര്‍ണ്ണമായി കത്തി നശിച്ചു. എന്നാല്‍ അവളുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏറ്റില്ല. അത്ഭുതമെന്ന്‌ വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ്‌ ഈ പെണ്‍കുട്ടി ചെയ്യുന്നത്‌. പെണ്‍കുട്ടിയുടെ പ്രവര്‍ത്തികളില്‍ ഭയന്ന ഒരു വിഭാഗം ഗ്രാമീണര്‍ പെണ്‍കുട്ടിയുടെ പ്രത്യേക കഴിവ്‌ മാറ്റിയെടുക്കുന്നതിന്‌ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നേര്‍ച്ചകളും പ്രാര്‍ത്ഥനകളും നടത്തിക്കൊണ്ടിരിക്കുകയാണ്‌.










from kerala news edited

via IFTTT