121

Powered By Blogger

Monday, 24 August 2020

പാഠം 88: ക്ഷമയോടെ കാത്തിരുന്നവര്‍ നേടിയത് 15ശതമാനത്തിലേറെ ആദായം

ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി സുഭാഷ് എസ്ഐപി തുടങ്ങിയത് അഞ്ചുവർഷം മുമ്പാണ്. ചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും പോർട്ട്ഫോളിയോ പരിശോധിച്ച് നേട്ടക്കണക്കുൾകണ്ട് സംതൃപ്തിയടയുന്ന പതിവും സുഭാഷിനുണ്ട്.കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി തകർന്നടിഞ്ഞപ്പോൾ അദ്ദേഹം നിരാശനായി. നിക്ഷേപിച്ച ഫണ്ടുകളിൽ പലതും പത്തുശതമാനംവരെ നഷ്ടത്തിലായി. മാർച്ച് കഴിഞ്ഞു. ഏപ്രിൽ കഴിഞ്ഞു. മെയും ജൂണും കഴിഞ്ഞു. ഫണ്ടുകൾ കാര്യമായി നേട്ടത്തിലെത്താതിരുന്നതിനെതുടർന്ന് നിരാശനായ അദ്ദേഹം മ്യൂച്വൽ ഫണ്ടിലെ എല്ലാനിക്ഷേപവും പിൻവലിച്ച് സ്ഥിര നിക്ഷേപമാക്കി.ജൂലായ് പിന്നിട്ട് ഓഗസ്റ്റ് പകുതി കഴിഞ്ഞപ്പോൾ വെറുതെയൊന്ന് പഴയ പോർട്ട്ഫോളിയോ അദ്ദേഹം പരിശോധിച്ചു. പോയബുദ്ധി തിരിച്ചുപിടിക്കാൻകഴിയില്ലല്ലോ! നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുന്നു കോവിഡ് വ്യാപനത്തെതുടർന്നുള്ള തിരുത്തലിൽനിന്ന് ഘട്ടംഘട്ടമായി മ്യൂച്വൽ ഫണ്ടുകൾ തിരിച്ചുവന്നുതുടങ്ങി. ഏതാനും ആഴ്ചകൾക്കുമുമ്പ് നെഗറ്റീവ് വരുമാനം കാണിച്ചിരുന്ന പദ്ധതികളിൽ പലതും നേട്ടത്തിലായി. ഒരുമാസത്തിനിടെ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 11ശതമാനമാണ് ഉയർന്നത്. ബിഎസ്ഇ സ്മോൾ ക്യാപാകട്ടെ നേട്ടമുണ്ടാക്കിയത് 12.50ശതമാനവുമാണ്. കൂടുതൽ നഷ്ടംനേരിട്ട മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലുള്ള ഫണ്ടുകളിൽ പലതും ഇതിനകം ഇരട്ട അക്ക ആദായത്തിലേയ്ക്കെത്തി. കഴിഞ്ഞ അഞ്ചുവർഷത്തെ ആദായം പരിശോധിക്കുമ്പോൾ 210 ഫണ്ടുകളിൽ 13 എണ്ണം ഇതിനകം ഇരട്ട അക്ക ശതമാനംനേട്ടം രേഖപ്പെടുത്തിയതായി കാണാം. 168 ഫണ്ടുകളിൽ 77 എണ്ണം പത്തുവർഷത്തെ ആദയത്തിൽ ഇരട്ട അക്കനേട്ടമുണ്ടാക്കി. 10 വർഷക്കാലയളവിൽ എല്ലാഫണ്ടുകളും മികച്ച ആദായത്തിലെത്തിയതായാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്ഐപി വരുമാനത്തിലും ഫണ്ടുകൾ മുന്നിലെത്തി. തിരുത്തലിന്റെ കാലത്ത് ക്ഷമകാണിച്ചവർക്കെല്ലാം ഫണ്ടുകൾ മികച്ച ആദായം നൽകിയതിന് തെളിവാണ് ഈകണക്കുകൾ. എസ്ഐപി നിക്ഷേപത്തിൽ കഴിഞ്ഞമാസം വൻതോതിലാണ് കുറവുണ്ടായത്. നേട്ടംകൈപ്പിടിയിലെത്തുംമുമ്പ് പലരും നിക്ഷേപംതിരിച്ചെടുത്തു. ജൂലായിൽമാത്രം 2,480 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. ഇതോടെ എസ്ഐപി വഴിയെത്തിയനിക്ഷേപം 22 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയുംചെയ്തു. അതേസമയം, മ്യൂച്വൽ ഫണ്ടിൽ വിശ്വാസമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായകാര്യം ശ്രദ്ധേയമാണ്. 11 ലക്ഷം എസ്ഐപി അക്കൗണ്ടുകളാണ് ജൂലായിൽമാത്രം പുതിയതായി തുടങ്ങിയത്. നേട്ടക്കണക്കിലേയ്ക്ക് പരാഖ് പരീഖ് ലോങ് ടേം ഫണ്ടാണ് അഞ്ചുവർഷക്കാലയളവിലെ നേട്ടത്തിൽമുന്നിൽ. 14.72ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഈകാലയളവിൽ ഫണ്ട് നൽകിയത്. ക്വാണ്ട് ആക്ടീവ് ഫണ്ട് 13.08ശതമാനവും ക്വാണ്ട് ടാക്സ് പ്ലാൻ 12.81ശതമാനവും മിറ അസെറ്റ് ഏമേർജിങ് ബ്ലൂചിപ്പ് ഫണ്ട് 11.93ശതമാനവും ആക്സിസ് മിഡ് ക്യാപ് ഫണ്ട് 11.75ശതമാനവും നേട്ടമുണ്ടാക്കി. ഐഐഎഫ്എൽ ഫോക്കസ്ഡ് ഇക്വിറ്റി 11.60ശതമാനവും നിപ്പോൺ ഇന്ത്യ ഇടിഎഫ് 11.52ശതമാനവും ആക്സിസ് ബ്ലുചിപ് ഫണ്ട്10.73ശതമാനവും കനാറ റൊബേകോ ഇക്വിറ്റി ട്ാക്സ് സേവർ ഫണ്ട് 10.18ശതമാനവും(അഞ്ചുവർഷക്കാലയളവിൽ)നേട്ടം നൽകിയതായി കാണുന്നു. 210 ഫണ്ടുകളിൽ ഏഴെണ്ണമാണ് ഇപ്പോഴും നെഗറ്റീവ് ആദായത്തിലുള്ളത്. 10വർഷത്തെ ആദായം പത്ത് വർഷത്തെ എസ്ഐപി ആദായം പരിശോധിക്കുമ്പോൾ മികച്ചനേട്ടമുണ്ടാക്കിയത് എസ്ബിഐ സ്മോൾ ക്യാപ് ഫണ്ടാണ്. 19.59ശതമാനം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ്പ് ഫണ്ട് 19.50ശതമാനവും ഉയർന്നു. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി 17.13 ശതമാനവും പ്രിൻസിപ്പൽ എമേർജിങ് ബ്ലുചിപ്പ് ഫണ്ട് 15.13ശതമാനവും ക്വാണ്ട് ആക്ടീവ് ഫണ്ട് 14.94ശതമാനവും നേട്ടത്തിലാണ്. പത്തുവർഷത്തിനിടെ മൂന്ന് ഫണ്ടുകൾ 15ശതമാനത്തിലേറെ ആദായം നൽകി. 29 ഫണ്ടുകളാകട്ടെ 12ശതമാനത്തിലേറെയും എസ്ഐപി ആദായം നൽകി. 15 വർഷത്തെ ആദായം 15 വർഷത്തെ എസ്ഐപി ആദായം പരിശോധിക്കുമ്പോൾ 13 ഫണ്ടുകൾ 12ശതമാനത്തിലേറെ ആദായം നൽകിയതായി കാണാം. ഈ കാലയളവിൽ മികച്ച ആദായവുമായി കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി ഫണ്ടാണ് മുന്നിൽ. 16.60ശതമാനം. ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഡിസ്കവറി 14.17ശതമാനവും എൽആൻഡ്ടി മിഡക്യാപ് 14.12ശതമാനവും എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി 14.38 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. നേട്ടത്തിന്റെ പട്ടിക Fund 10Yr SIP Ret(%) Category Mirae Asset Emerg Bluechip 19.50 Large&Mid Cap SBI Small Cap 19.59 Small Cap Canara Robeco Emerging Equities 17.13 Large & Mid Cap Principal Emerging Bluechip 15.13 Large & Mid Cap Quant Active Fund 14.94 Large & Mid Cap Axis Long Term Equity 14.63 ELSS DSP Small Cap 15.03 Small Cap DSP Mid Cap 14.81 Mid Cap Kotak Emerging Equity 14.65 Mid Cap Invesco India Mid Cap 14.67 Mid Cap Edelweiss Mid Cap 14.47 Mid Cap L&T Mid Cap 14.23 Mid Cap Quant Tax Plan 14.20 ELSS Invesco India Contra fund 13.64 Value Oriented Quant Large and Mid Cap 13.73 Large & Mid Cap SBI Focussed Equity 13.63 Multi Cap Taurus Discovery(Mid Cap)Fund 13.74 Mid Cap UTI Mid cap fund 13.58 Mid Cap Tata Mid cap Growth 13.71 Mid Cap Mirae Asset Large cap 13.20 Large Cap BNP Paribas Mid cap 13.40 Mid Cap HDFC Mid Cap Oppurtunities 13.46 Mid Cap Franklin India Prima Fund 12.97 Mid Cap L&T India Value fund 12.70 Value Oriented Qunat focussed fund 12.70 Large cap Kotak Standard Multicap 12.42 Multi cap Invesco India Tax plan 12.44 ELSS Axis Bluechip 12.22 Large Cap Kotak Small cap 12.68 Small Cap *Data as on 21 Aug 2020 മികച്ച ആദായം നൽകാൻ തുടങ്ങുംമുമ്പെ ഫണ്ടുകൾ വിറ്റൊഴിവാക്കിയവർ ഏറെയാണ്. ദീർഘകാല ലക്ഷ്യത്തിനായി എസ്ഐപി നിക്ഷേപം നടത്തുന്നവർ ക്ഷമയോടെ കാത്തിരുന്നാൽ മികച്ച ആദായം ലഭിക്കുമെന്നതിന് തെളിവാണ് ഈ കണക്കുകൾ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: കോവിഡ് വ്യാപനത്തെതുടർന്ന് നഷ്ടത്തിലായ ഫണ്ടുകൾ നേട്ടത്തിലാകുന്നതിന്റെ കണക്കുകൾ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതുകൊണ്ടുതന്നെ മുകളിൽ കൊടുത്ത ഫണ്ടുകൾ നിക്ഷേപത്തിനുള്ള ശുപാർശയായി കണക്കാക്കേണ്ടതില്ല. സാമ്പത്തിക ലക്ഷ്യവും റിസ്ക് എടുക്കാനുള്ള കഴിവും വിലയിരുത്തിമാത്രംയോജിച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക.

from money rss https://bit.ly/2YutgUC
via IFTTT