121

Powered By Blogger

Monday, 24 August 2020

കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി വിപണിയിലേയ്ക്ക്: 1,750 കോടി സമാഹരിച്ചേക്കും

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജുവല്ലേഴ്സ് ഓഹരി വിപണിയിൽ ഉടനെ ലിസ്റ്റ് ചെയ്തേക്കും. പ്രാരംഭ ഓഹരി വില്പന(ഐപിഒ)യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ. 1,750 കോടിയാകും വിപണിയിൽനിന്ന് സമാഹരിക്കുക. വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസിന്റെ നിക്ഷേപം ഭാഗികമായി പിൻവലിക്കാൻ ഐപിഒ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്നാണ് സൂചന. ആക്സിസ് ക്യാപിറ്റൽ, സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ തുടങ്ങിയവയാകും ഐപിഒയ്ക്കുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ജുവല്ലറി ഐപിഒയുമായി രംഗത്തുവരുന്നത്. 2012 ഡിസംബറിലാണ് ഇതിനുമുമ്പ് പിസി ജുവല്ലേഴ്സ് 600 കോടി രൂപ ഐപിഒവഴി വിപണിയിൽനിന്ന് സമാഹരിച്ചത്. രണ്ടുതവണയായി വാർബർഗ് പിങ്കസ് 1,700 കോടി രൂപയാണ് കല്യാൺ ജുവല്ലേഴ്സിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യയിൽതന്നെ ജുവൽറി മേഖലയിലെത്തിയ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായിരുന്നു ഇത്. റേറ്റിങ് ഏജൻസിയായ ഇക്രയുടെ സെപ്റ്റംബർ 2019ലെ റിപ്പോർട്ട് പ്രകാരം വാർബർഗിന് കല്യാണിൽ 30ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2019 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 7,454 കോടി രൂപയാണ് കല്യാൺ ജുവല്ലേഴ്സിന്റെ വരുമാനം. നികുതികഴിച്ച് 50 കോടി രൂപ ലാഭവുംനേടിയതായി ഇക്രയുടെ റിപ്പോർട്ടിൽ പറയുന്നു. 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകളാണ് കല്യാണിനുള്ളത്. മിഡിൽ ഈസ്റ്റ് ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 750 മൈ കല്യാൺ സ്റ്റോറുകളും ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്നു. കോവിഡിനെതുടർന്ന് ദീർഘകാലം അടച്ചിട്ട ജുവല്ലറി മേഖല സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതിനാൽ സ്വർണത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. പവന്റെ വിലയിൽ 3,500 രൂപയോളം കുറവുണ്ടായതും ഡിമാൻഡ് വർധിപ്പിച്ചതായി ഈമേഖലയിൽനിന്നുള്ളവർ പറയുന്നു. Kalyan Jewellers files DRHP for Rs 1,750-crore IPO

from money rss https://bit.ly/2Yvrhzp
via IFTTT