121

Powered By Blogger

Tuesday, 9 June 2020

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30: അഞ്ചുകാര്യങ്ങള്‍ അറിയാം

ന്യൂഡൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടിനൽകിയ തിയതി ജൂൺ 30ന് അവസാനിക്കും. പത്താമത്തെ തവണയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടി നൽകുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്നാണ് മാർച്ച് 31 എന്ന അസാനതിയതി ജൂൺ 30ലേയ്ക്ക് നീട്ടിയത്. പെർമെനന്റ് അക്കൗണ്ട് നമ്പർ(പാൻ)ലഭിക്കാൻ പുതിയതായി അപേക്ഷിക്കുമ്പോൾ ആധാർ ആവശ്യമില്ല. എന്നാൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അറിയാം 5 കാര്യങ്ങൾ 1.ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. 2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്. 3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം. 4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു. 5.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്. PAN card, Aadhaar card linking deadline this month. 5 things to know

from money rss https://bit.ly/2ARW28K
via IFTTT