121

Powered By Blogger

Tuesday, 9 June 2020

എട്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുമായി പാര്‍ലെ ജി ബിസ്‌കറ്റ്

പാർലെ-ജി ബിസ്കറ്റ് രുചിക്കാത്തവർ കുറവാണ്. 83 വർഷംനീണ്ട പ്രവർത്തന ചരിത്രമുള്ള ഈ ബിസ്ക്കറ്റ് കമ്പനി ലോക്ക്ഡൗണിൽ റെക്കോഡ് വില്പനയുമായിമുന്നേറുകയാണ്. നൂറുകണക്കിന് കിലോമീറ്റർ താണ്ടി സ്വന്തം നാടിനെ ലക്ഷ്യമാക്കി നീങ്ങിയ കുടിയേറ്റതൊഴിലാളികളുടെ കയ്യിലെല്ലാം പാർലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. പലരും വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തിൽ പാർലെ ജി സംഭരിച്ചപ്പോൾ, ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ചാക്കുകണക്കിനാണ് വിതരണംചെയ്തത്. 80വർഷത്തെ പ്രവർത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്കറ്റുകൾ വിറ്റഴിച്ചതെന്ന് പാർലെ പ്രൊഡക്ട്സ് സാക്ഷ്യപ്പെടുത്തുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്റെക്കോഡ് വില്പന രേഖപ്പെടുത്തിയത്. വില്പനയുടെ കണക്കുകൾ പുറത്തുവിടാൻ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവുംകൂടുതൽ വില്പനയാണ് ഈകാലയളവിൽ നടന്നതെന്ന് കമ്പനി വ്യക്തമാക്കി. വിപണിവിഹിതത്തിൽ അഞ്ചുശതമാനം വർധനവാണ് കമ്പനിരേഖപ്പെടുത്തിയത്. വളർച്ചയുടെ 90ശതമാനംവിഹിതവും പാർലെ ജിയുടെ വില്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. ലോക്ക്ഡൗണിൽ തൊഴിലാളികൾക്ക് യാത്രാസൗകര്യമുൾപ്പടെയുള്ളവ നൽകിയത് ഉത്പാദനംവർധിപ്പിക്കാൻ സഹായിച്ചു. കഴിഞ്ഞ 24മാസമായി ഗ്രാമീണമേഖലയിൽ വിതരണശൃംഖല വർധിപ്പിക്കാൻ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ക്ഡൗൺ കാലയളവിൽ ഗുണകരമായതായി പാർലെ പ്രൊഡക്ട്സിന്റെ കാറ്റഗറി വിഭാഗം തലവനായ മയൻക് ഷാ പറയുന്നു. പാർലെയ്ക്കുപുറമെ, ബ്രിട്ടാനിയയുടെ ഗുഡ് ഡെ, ടൈഗർ, മിൽക്ക് ബിക്കീസ്, ബോർബോൺ, മാരി, പാർലെയുടെ ക്രാക്ജാക്ക്, മാരികോ, ഹൈഡ് ആൻഡ് സീക് എന്നിവയുടെ വില്പനയിലും കാര്യമായ വർധനവുണ്ടായി.

from money rss https://bit.ly/3dNp5Jj
via IFTTT