Story Dated: Sunday, December 28, 2014 02:03
മാനന്തവാടി: തേറ്റമല ഗവ. ഹൈസ്‌കൂളിനായി സ്‌ഥലം വിലക്കുവാങ്ങാനായി ജനുവരി 16 മുതല്‍ തേറ്റമല എസ്‌റ്റേറ്റ് മിനി സ്‌റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിര്‍ധനരായ രോഗികളെ സഹായിക്കാനും പുതിയഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് പരിശീലനം നല്‍കാനും വേണ്ടി ലേബര്‍ക്ലബ്ബ് എ.കെ.ജി. സ്‌മാരക പ്രൈസ് മണി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും വന്‍വിജയമാവുകയും ചെയ്‌തിരുന്നു. ഈ വര്‍ഷം മുതല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട തേറ്റമല ഹൈസ്‌കൂളിന് സ്‌ഥലം വാങ്ങിക്കാനായി പി.ടി.എ.യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആറു ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഇനിയും ലക്ഷങ്ങള്‍ ആവശ്യമുള്ളതിനാലാണ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം സ്‌കൂള്‍ സ്‌ഥലമെടുപ്പിന് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ നടത്തിപ്പിനായി കെ പി ഷണീര്‍ ചെയര്‍മാനും കെ ഖാലിദ് കണ്‍വീനറുമായ 101 അംഗ കമ്മിറ്റി രൂപീകരിച്ചതായും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656053946 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ആര്‍. രവീന്ദ്രന്‍, വി.പി മൊയ്‌തീന്‍, കെ. ഖാലിദ്, കെ.പി ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
തിരുവനന്തപുരത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, February 11, 2015 04:05തിരുവനന്തപുരം : തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണേറ്റുമുക്ക് സ്വദേശിയായ പ്രസന്നകുമാര്‍, ഭാര്യ ബിനു എന്നിവരെയാണ് മരിച്… Read More
കൊയ്ത്തുത്സവം ആഘോഷമായി Story Dated: Thursday, February 12, 2015 02:48പുത്തൂര്‍: കുളക്കട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സ്വയംസഹായസംഘം തോട്ടകത്ത് ഏലായില്‍ വിളവെടുപ്പ് നടത്തിയത് ഉത്സവപ്രതീതി ഉളവാക്കി. വര്… Read More
ദേശീയ ഗെയിംസ്: നിത്യ കുര്യാക്കോസിന് ഇരട്ട സ്വര്‍ണ്ണം Story Dated: Wednesday, February 11, 2015 04:19തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 24 ആയി. കനോയിംഗ് വനിതാ വിഭാഗം സിംഗിള്‍സില്‍ നിത്യ കുര്യാക്കോസിലൂടെയാണ് കേരളം 24-ാം മെഡല്‍ നേടിയത്. ന… Read More
രഹിതയും രജനിയും ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ല Story Dated: Wednesday, February 11, 2015 04:03തിരുവനന്തപുരം: ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ലെന്ന് സൈക്ലിംഗ് താരങ്ങളായ രഹിതയും, രജനിയും. കായികതാരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ തുടര്‍ന്നാണ് ഇരുവരും കളിക്… Read More
ഇസഡ് പ്ലസ് സുരക്ഷ വേണ്ടന്ന് അരവിന്ദ് കെജ്രിവാള് Story Dated: Wednesday, February 11, 2015 04:53ന്യൂഡല്‍ഹി: തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ കൂടിക്കാ… Read More