Story Dated: Sunday, December 28, 2014 02:03
പുന്നയൂര്‍ക്കുളം: ദേശീയപാത പാലപ്പെട്ടിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ബസ് കാത്തിരിപ്പു കേന്ദ്രവും നാല് മരങ്ങളും ഇടിച്ചു തകര്‍ത്തു. അപകടം പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റ ഡ്രൈവര്‍ തൊടുപുഴ സ്വദേശി അസീസ് (48), ക്ലീനര്‍ ബഷീര്‍ (45) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കുശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 4.30 ഓടെ ബാംഗ്ലൂരില്‍നിന്നും വന്ന ലോറി നിയന്ത്രണംവിട്ട് പാലപ്പെട്ടി ക്ഷേത്രത്തിനു മുന്നിലെ മരങ്ങളില്‍ ഇടിക്കുകയായിരുന്നു. കുറച്ചുദൂരം മുന്നോട്ട് നീങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ലോറി നിന്നത്. പൊന്നാനി അഗ്നിശമന സേനയും നോബിള്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ക്യാബിന് വെട്ടിപൊളിച്ചാണ് ക്ലീനറെ പുറത്തെടുത്തത്. പറവൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എത്തിക്കേണ്ട ജനറേറ്റര്‍ സാമഗ്രികളായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.
from kerala news edited
via
IFTTT
Related Posts:
തൃപ്രയാര്‍ തേവര് പള്ളിയോടത്തില്‍ പുഴകടന്നു Story Dated: Tuesday, March 31, 2015 03:56തൃപ്രയാര്‍: സ്വന്തം ദേശത്തെ ആറാട്ടും പറസ്വീകരിക്കലും കഴിഞ്ഞ് തൃപ്രയാര്‍ തേവര് പള്ളിയോടത്തില്‍ പുഴകടന്നു. ഇന്നലെ വൈകിട്ട് നിയമവെടിക്കുശേഷം തേവരെ പുറത്തേക്ക് എഴുന്നള്ളിച്ചു. … Read More
അവശനായയാളെ ബൈക്കിന് നടുവിലിരുത്തി ആശുപത്രിയില്‍ എത്തിച്ചു; ജനസേവനത്തിന് മാതൃകയായി പോലീസുകാര്‍ Story Dated: Thursday, April 2, 2015 07:00തൃശൂര്‍: നെഞ്ചുവേദന മൂലം അതീവഗുരുതരാവസ്ഥയിലായ രോഗിയെ ബൈക്കിന് നടവിലിരുത്തി ആശുപത്രിയില്‍ എത്തിച്ച പോലീസുകാര്‍ ജനസേവനത്തിന്റെ വ്യത്യസ്തമായ മുഖമായി മാറി. പട്ടിക്കാട് ഗ്യാസ് ടാങ… Read More
താഴില്‍ പശതേച്ച് ഏപ്രില്‍ ഫൂളാക്കല്‍ Story Dated: Thursday, April 2, 2015 01:11വാടാനപ്പള്ളി: ഏപ്രില്‍ ഫൂളാക്കാന് ഇറങ്ങിയവര്‍ കടയുടെ താഴില്‍ പശതേച്ച് കച്ചവടക്കാരനെ വട്ടംകറക്കി. തൃത്തല്ലൂര്‍ വാവ സ്റ്റോഴ്സിന്റെ ഷട്ടറിലെ താഴിനാണ് ഒട്ടിച്ചാല്‍ വിട്ടുപോരാ… Read More
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു Story Dated: Friday, April 3, 2015 03:31മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ് തകരാറായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത… Read More
കടവല്ലൂര്‍ ക്ഷേത്രത്തിലേക്ക് ചവിട്ടുപടികള്‍ നിര്‍മിക്കുന്നു Story Dated: Thursday, April 2, 2015 01:11കുന്നംകുളം: പഞ്ചായത്തിന്റേതാണെന്ന് അവകാശപ്പെട്ട് ടാര്‍ ചെയ്ത റോഡ് കടവല്ലൂര്‍ ക്ഷേത്ര ഉപദേശകസമിതി വെട്ടിപ്പൊളിച്ച് ക്ഷേത്രഗോപുരനടയിലേക്ക് 15 മീറ്റര്‍ നീളത്തില്‍ ചവിട്ടുപ… Read More