Story Dated: Sunday, December 28, 2014 04:51
പ്രമുഖരുടെ അന്ത്യ നിമിഷങ്ങള്‍ പുനര്‍സൃഷ്ടിക്കുന്ന മ്യൂസിയം ശ്രദ്ധേയമാകുന്നു. നെതര്‍ലന്റ്‌സിലാണ് അപൂര്‍വ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. ജാക്വലിന്‍ കെന്നഡി, ഡയാനാ രാജകുമാരി, പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍, ലിബിയന്‍ ഭരണാധികാരിയായിരുന്ന മുനവര്‍ ഗദ്ദാഫി എന്നിവരുടെ അന്ത്യ നിമിഷങ്ങളാണ് പുനര്‍സൃഷ്ടിച്ചിരിക്കുന്നത്.
ഈ മ്യൂസിയത്തില്‍ മോര്‍ച്ചറികളിലേതിന് സമാനമായി നാല് മെറ്റല്‍ ബോക്‌സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ ഈ മെറ്റല്‍ ബോക്‌സില്‍ കിടക്കുന്നതോടെ ബോക്‌സ് അടയും. തുടര്‍ന്ന് ഏത് സെലിബ്രിറ്റിയുടെ മെറ്റല്‍ ബോക്‌സിലാണോ സന്ദര്‍ശകന്‍ പ്രവേശിച്ചത് അതിനുള്ളില്‍ പ്രസ്തുത വ്യക്തി ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെ ഗന്ധവും ശരീരഗന്ധവും അവരുടെ അന്ത്യനിമിഷത്തില്‍ നിന്നുള്ള ശബ്ദങ്ങളും പ്ലേ ചെയ്യും. ഇത് ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കും. ഡച്ച് ശാസ്ത്രഞ്ജന്‍മാരാണ് ഈ മ്യൂസിയത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
ഉദാഹരണത്തിന് 2012 ഫെബ്രുവരിയില്‍ ബെവര്‍ലി ഹില്‍സിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായിക വിറ്റ്‌നി ഹൂസ്റ്റന്റെ അന്ത്യനമിഷങ്ങള്‍ അനുഭവച്ചറിയണമെന്നുള്ളവര്‍ക്കായി കൊക്കെയ്‌ന്റെയും ഹൂസ്റ്റണ്‍ ഉപയോഗിച്ചിരുന്ന ഒലിവ് എണ്ണയുടെയും സമ്മിശ്ര ഗന്ധവും മെറ്റല്‍ ബോക്‌സിലേക്ക് പ്രവഹിക്കും. ഒപ്പം വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദവും ഹൂസ്റ്റന്റെ ശബ്ദവും പ്ലേ ചെയ്യും. ഇതിലൂടെ വിറ്റ്‌നി ഹൂസ്റ്റന്റെ അന്ത്യനിമിഷങ്ങളിലൂടെ സന്ദര്‍ശകനും കടന്നുപോകാനാകുമെന്ന് മ്യൂസിയം അധികൃതര്‍ അവകാശപ്പെടുന്നു. ബെവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ഹൂസ്റ്റണ്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ലിബിയന്‍ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളില്‍ നിന്നുള്ള വെടിയൊച്ചയും അദ്ദേഹം അവസാനം ഒളിച്ചിരുന്ന ഡ്രെയിനേജ് പൈപ്പില്‍ നിന്നുള്ള ഗന്ധവുമാണ് അനുഭവിക്കാനാകുക. തങ്ങളെ പിന്തുടര്‍ന്ന് ആരോ വെടിയുതിര്‍ക്കുന്ന അനുഭവമാണ് തോന്നിയതെന്ന് ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങള്‍ അനുഭവിച്ചവര്‍ പറഞ്ഞു. അന്ത്യനിമിഷങ്ങളുടെ മ്യൂസിയം യൂറോപ്പിലാകമാനം സഞ്ചരിക്കാനൊരുങ്ങുകയാണ്.
from kerala news edited
via IFTTT