121

Powered By Blogger

Sunday, 28 December 2014

ചേന്ദമംഗലത്ത്‌ പൊതുശ്‌മശാനം കാടുകയറി നശിച്ചനിലയില്‍











Story Dated: Sunday, December 28, 2014 01:59


പറവൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പൊതുശ്‌മശാനം കാടുകയറി നശിച്ചനിലയില്‍. ചേന്ദമംഗലം പഞ്ചായത്ത്‌ കോട്ടയില്‍ കോവിലകത്തിന്‌ സമീപം നിര്‍മിച്ച പൊതുശ്‌മശാനമാണ്‌ അധികാരികളുടെ അനാസ്‌ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്‌. ശ്‌മശാനം പ്രവര്‍ത്തനക്ഷമമാക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യം പഞ്ചായത്ത്‌ ഭരണക്കാര്‍ ചെവിക്കൊള്ളത്താതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ശ്‌മശാനം പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട്‌ സമരവുമായി രംഗത്തിറങ്ങാന്‍ ഹിന്ദുഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത്‌ സമിതിയോഗം തീരുമാനിച്ചു. താലൂക്ക്‌ ജന.സെക്രട്ടറി എം.സി. സാബു ശാന്തി, വേണുഗോപാല്‍ കടവത്ത്‌, പി.എസ്‌. അഭിലാഷ്‌, കെ.കെ. ധീരജ്‌ പ്രസംഗിച്ചു.

പടം










from kerala news edited

via IFTTT