121

Powered By Blogger

Sunday, 28 December 2014

പഞ്ചാ. പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചതിന്‌ ഏഴുപേര്‍ക്കെതിരേ കേസ്‌











Story Dated: Sunday, December 28, 2014 02:03


മാനന്തവാടി: മാനന്തവാടി പഞ്ചായത്ത്‌ പ്രസിഡന്റിനെയും കുടുംബത്തെയും വാഹനം തടഞ്ഞ്‌ ആക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ നാടിപ്പാറയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സില്‍വി തോമസ്‌, ഭര്‍ത്താവ്‌ തോമസ്‌, തോമസിന്റെ സഹോദരി മേരി എന്നിവരെയാണ്‌ പുറകില്‍വന്ന വാഹനത്തിന്‌ സൈഡ്‌ നല്‍കിയില്ലെന്ന പേരില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്‌. പയ്യാവൂര്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ പ്രദേശവാസികളായ കണ്ടാലറിയുന്ന ഏഴുപേര്‍ക്കെതിരെ പോലിസ്‌ കേസെടുത്തു.










from kerala news edited

via IFTTT