Story Dated: Monday, December 29, 2014 11:58
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ലഷ്‌കറെ തോയിബ നേതാവ് സക്കീയര്‍ റഹ്മാന്‍ ലഖ്‌വിയുടെ തടവില്‍ പാര്‍പ്പിക്കാനുള്ള പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനം ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ലഖ്‌വി പുറത്തിറങ്ങുന്നത് തടഞ്ഞ സര്‍ക്കാര്‍ അദ്ദേഹത്തെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ലഖ്‌വി പുറത്തിറങ്ങുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്‌കൂള്‍ താലിബാന്‍ ആക്രമിച്ച് 135 കുട്ടികള്‍ ഉള്‍പ്പെടെ 152 പേരെ വധിച്ചതിനു പിന്നാലെയാണ് ലഖ്‌വിക്ക് ഇസ്ലാമാബാദിലെ തീവ്രവദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. ലഖ്‌വിക്കെതിരായ പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാണെന്ന് കാണിച്ചായിരുന്നു നടപടി.
from kerala news edited
via IFTTT