Story Dated: Sunday, December 28, 2014 03:24
വാരണാസി: രാക്ഷസരാജാവായ രാവണനും ഭാര്യ മണ്ഡോദരിയും ദളിതരായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇരുവരും ഉത്തര്‍പ്രദേശിലെ ദളിത് കുടുംബാംഗങ്ങളാണ്. രാവണന്‍ ഗാസിയാബാദിലെ ബസ്രാക്കിലും മണ്ഡോദരി മീററ്റിലുമാണ് ജനിച്ചത്. ശിവനില്‍ നിന്ന് അനുഗ്രഹം ലഭിച്ച രാവണന്‍ കുബേരനെ സ്‌ഥാനഭ്രഷ്‌ടനാക്കി ലങ്കാധിപതിയാകുകയായിരുന്നെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചരിത്ര പുസ്‌തകങ്ങളില്‍ പറയുന്നതെല്ലാം തെറ്റാണ്. ഇതില്‍ കേന്ദ്രസള്‍ക്കാര്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സ്വതന്ത്ര ഭവനില്‍ നടന്ന യൂത്ത് ഇന്‍ ആക്ഷന്‍ സംഘടിപ്പിച്ച 'ഐ ആന്‍ഡ് എൈ ഇന്ത്യ' സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുബ്രമണ്യന്‍ സ്വാമി.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ചരിത്രം ബ്രിട്ടീഷ് കാലഘട്ടത്തില്‍ എഴുതിയതാണ്. ഇന്ത്യന്‍ സമൂഹം ആര്യന്‍മാരെന്നും ദ്രാവിഡരെന്നും വേര്‍തിരിക്കപ്പെട്ടു. രാജ്യത്തെ പ്രമുഖ വ്യക്‌തിത്വങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് പകരം രാജ്യത്തെ ആക്രമിച്ച് കീഴടക്കിയ ബാബര്‍, ഷേര്‍ഷ സൂറി എന്നിവരുടെ ചരിത്രമാണ് പഠിപ്പിക്കുന്നത്. രാജ്യത്ത് ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിവുണ്ടായി. ജാതിയുടെ മതില്‍ക്കെട്ടുകള്‍ രൂപപ്പെട്ടു. ഇംഗ്ലീഷിന് മുന്നില്‍ സംസ്‌കൃതവും പ്രാദേശിക ഭാഷകളും മാറ്റി നിര്‍ത്തപ്പെട്ടുവെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
ഈ മണ്ണില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. ഡി.എന്‍.എ ടെസ്‌റ്റിലൂടെ അക്കാര്യം തെളിയിക്കാനാകും. ഇവിടുത്തെ മുസ്ലീംഗങ്ങള്‍ക്കും അക്കാര്യം അറിയാം എന്നാല്‍ മുസ്ലീം പുരോഹിതര്‍ അക്കാര്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
from kerala news edited
via IFTTT