121

Powered By Blogger

Sunday 28 December 2014

പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രോത്സവം ഒന്നുമുതല്‍











Story Dated: Sunday, December 28, 2014 02:03


പുല്‍പ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്‌ ആറാട്ട്‌ മഹോത്സവം ജനുവരി ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ ആഘോഷിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ വെള്ളാട്ടിനു ശേഷം കുല കൊത്തല്‍ ചടങ്ങുകളോടെ ഉത്സവത്തിന്‌ തുടക്കമാകും. രണ്ടിന്‌ രാവിലെ ഏഴിന്‌ ചേടാറ്റിന്‍കാവില്‍ ദര്‍ശനം, അരി അളവ്‌, ഭണ്ഡാരം എഴുന്നെള്ളിപ്പ്‌, കൊടിമരം എഴുന്നെള്ളിപ്പ്‌, കൊടിയേറ്റ്‌ എന്നീ ചടങ്ങുകള്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചാത്തനാട്ട്‌ രാമചന്ദ്രന്‍ നമ്പൂതിരിപ്പാട്‌ കാര്‍മീകത്വം വഹിക്കും.


മൂന്നിന്‌ രാത്രി എട്ടിന്‌ ഇളനീര്‍ക്കാവ്‌ വരവ്‌. രാത്രി 10ന്‌ വയനാട്‌ സാരംഗിയുടെ ഭക്‌തിഗാനസുധ ഉണ്ടായിരിക്കും. നാലിന്‌ പ്രസാദ്‌ ഊട്ട്‌, ചുറ്റുവിളക്ക്‌ എന്നിവയുണ്ടാകും. രാത്രി 11ന്‌ തിരുവനന്തപുരം ഭരതക്ഷേത്രയുടെ ബാലെ. അഞ്ചിന്‌ ഉച്ചക്ക്‌ അന്നദാനം. രാത്രി ഒമ്പതിന്‌ അത്താഴപൂജ, വിളക്കിനെഴുന്നെള്ളിപ്പ്‌. ആറിന്‌ വൈകീട്ട്‌ 4.30ന്‌ ലളിതസഹസ്ര നാമാര്‍ച്ചന. രാത്രി 7.30ന്‌ ചേടാറ്റിന്‍കാവിലേക്ക്‌ ആറാട്ട്‌ എഴുന്നെള്ളത്ത്‌. രാതി 11ന്‌ തിരുവനന്തപുരം ദൃശ്യവേദിയുടെ പഴങ്കഥയാട്ടം. ട്രസ്‌റ്റി രാജശേഖരന്‍നായര്‍, പി. പത്മനാഭന്‍, വിജയന്‍ കുടിലില്‍, വി. മധു, കെ.എ ജയകുമാര്‍, വി.എന്‍ ലക്ഷ്‌മണന്‍, എം.ആര്‍ നാരായണമോനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT