Story Dated: Monday, December 29, 2014 08:18

പാലാ: ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശിയായ മെയില്‍ നഴ്സ് ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. പാലാ ഇടമറ്റം നെല്ലാലയില്‍ ഹരിദാസിന്റെ മകന് മനോജാണ്(31) മരിച്ചത്. മനോജിന്റെ ഭാര്യ മീരാലക്ഷ്മി (കോഴിക്കോട്) ന്യൂസിലന്‍ഡില്‍ നഴ്സാണ്. ന്യൂസിലന്‍ഡില്‍ മെയില്‍ നഴ്സായി ജോലി ലഭിച്ച മനോജ് ഒരു വയസുള്ള മകന് ഭഗത്തിനൊപ്പം കഴിഞ്ഞ ഏഴിനാണ് നാട്ടില്‍നിന്ന് പോയത്. ശനിയാഴ്ചയാണ് ഇയാള്‍ ന്യൂസിലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ എതിരേവന്ന ട്രക്കുമായി കൂടിയിടിച്ചാണ് അപകടമെന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്. ഇന്ത്യന്‍സമയം ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അപകടം. അമ്മ ലൈല ഇടമറ്റം വരിക്കനെല്ലിക്കല്‍ പാമ്പ്ളാനിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: മനീഷ്, മജ്ഞു ഗോപകുമാര്‍ (ഇടനാട്).
from kerala news edited
via
IFTTT
Related Posts:
തേക്കുമരം ഇടിമിന്നലില്‍ ഛിന്നഭിന്നമായി Story Dated: Thursday, April 2, 2015 01:14ഏറ്റുമാനൂര്‍: വീടിനു മുന്‍വശത്തുനിന്ന തേക്കുമരം ഇടിമിന്നലില്‍ ഛിന്നഭിന്നമായി. കാണക്കാരി പിയാത്ത ജംഗ്ഷനു സമീപമുള്ള കക്കാട്ടുപറമ്പില്‍ ജയപ്രകാശിന്റെ വീടിനു മുന്‍വശത്തുനിന്ന തേക്ക… Read More
ആളൊഴിഞ്ഞ് പേവാര്‍ഡ് Story Dated: Thursday, April 2, 2015 01:14ഗാന്ധിനഗര്‍: ആവശ്യക്കാരേയുണ്ടായിട്ടും മെഡിക്കല്‍ കോളജ്ആശുപത്രിയിലെ പേവാര്‍ഡ് ആളൊഴിഞ്ഞ നിലയില്‍. കേരള ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള പേവാര… Read More
കുട്ടിക്ക് ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കിയ സംഭവം: ജീവനക്കാരെ പുറത്താക്കി Story Dated: Wednesday, April 1, 2015 02:12കോട്ടയം: അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപികയെയും ആയയെയും ജോലിയില്‍നിന്നു മാറ്റിനിര്ത… Read More
ശേഖരന്റെ ഇരയായി ഉടമ ഒഴാക്കല്‍ ബാബുവും Story Dated: Thursday, April 2, 2015 01:14ഈരാറ്റുപേട്ട: നിരവധി പേരെ കൊലപ്പെടുത്തിയ കൊമ്പന് കീച്ചന് എന്നുവിളിക്കുന്ന ശേഖരന്റെ ഇരയായി ഉടമ ഒഴാക്കല്‍ ബാബുവും. 15 വര്‍ഷമായി ബാബുവിനൊപ്പമുള്ള ശേഖരന് തടി പിടിക്കുന്നതില്‍ … Read More
ആറാട്ടുകുളങ്ങരയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു Story Dated: Friday, April 3, 2015 02:35വൈക്കം: നഗരസഭ അഞ്ചാം വാര്‍ഡിലെ ചാലപ്പറമ്പ്-ആറാട്ടുകുളങ്ങര റോഡില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. രാത്രി കാലങ്ങളില്‍ വീടിന്റെ വാതിലുകളില്‍ മുട്ടിയും പരിസരങ്ങളില്‍ ഒളിച്ചിരുന… Read More